തെന്നിന്ത്യൻ നടൻ ചിരഞ്ജീവി തെന്നിന്ത്യയുടെ സൂപ്പർതാരമെല്ലാമായിരിക്കും. ഒപ്പം അഭിനയിക്കാൻ താരറാണിമാർക്കിടയിൽ മത്സരവുമുണ്ടാകും. എന്നാൽ, അക്കൂട്ടത്തിൽ തൃഷ കൃഷ്ണൻ ഉണ്ടാകില്ല. എന്നാൽ, ചിരഞ്ജിവി ചിത്രം ‘ആചാര്യ’ വേണ്ടെന്ന് വച്ചിരിക്കുകയാണ് താരം. ട്വിറ്ററിലൂടെ അവർ ഇക്കാര്യം വെളിപ്പെടുത്തി.
ആദ്യം പറഞ്ഞതിൽനിന്ന് കാര്യങ്ങൾ പിന്നീട് വ്യത്യസ്തമായി മാറാറുണ്ട്. സർഗാത്മകമായ ഇത്തരത്തിലുണ്ടായ അഭിപ്രായവ്യത്യാസം മൂലം ചിരഞ്ജീവിച്ചിത്രത്തിൽനിന്ന് ഒഴിവാകുന്നു എന്നായിരുന്നു തൃഷയുടെ വെളിപ്പെടുത്തൽ.
നാലുവർഷത്തിനുശേഷം ചിരഞ്ജീവിച്ചിത്രത്തിലൂടെ തൃഷ തെലുങ്കിലേക്ക് മടങ്ങിവരുമെന്നായിരുന്നു പ്രചാരണം. 2016ൽ ഇറങ്ങിയ നായകി ആണ് അവസാന തെലുങ്ക് ചിത്രം. 140 കോടി ചെലവ് പ്രതീക്ഷിക്കുന്ന ആചാര്യയിൽ പുതിയ നായികയെ തേടുകയാണ് സംവിധായകൻ കോർതാല ശിവ. കാജൾ അഗർവാളിന് പകരം അവസരം ലഭിക്കുമെന്ന് റിപ്പോർട്ടുണ്ട്.
ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ചിരഞ്ജീവി തിരിച്ചെത്തിയ സൈരാ നരസിംഹ റെഡ്ഡിവൻ ഹിറ്റായി. പിന്നാലെയാണ് ആചാര്യ പ്രഖ്യാപിച്ചത്. സർഗാത്മകമായ പ്രതിഷേധം അറിയിച്ച് മുമ്പും തൃഷ സൂപ്പർതാര ചിത്രങ്ങൾ വേണ്ടെന്ന് വച്ചിട്ടുണ്ട്.
വിക്രമിനൊപ്പമുള്ള ഹിറ്റ് ചിത്രം സാമിയുടെ രണ്ടാംഭാഗത്തിൽ അഭിനയിക്കില്ലെന്ന് അവർ പ്രഖ്യാപിച്ചിരുന്നു. രാൻഗി, സുഗർ, രാം, പെന്നിയൻ സെൽവൻ എന്നീ ചിത്രങ്ങളാണ് തൃഷയുടേതായി ഇനി പുറത്തുവരാനുള്ളത്.