സ്റ്റേജിൽ നിന്ന് താഴെയിറങ്ങി വിജയ് സേതുപതിക്ക് കെട്ടിപിടിച്ച് ഉമ്മ നൽകി ദളപതി വിജയ്: കണ്ണു നിറഞ്ഞ് ആരാധകർ

21

ദളപതി വിജയിയേയും മതമിഴകത്തിന്റെ മക്കൾ ശെൽവം വിജയ് സേതുപതിയേയും പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയാണ് മാസ്റ്റർ. ഇപ്പോഴിതാ മാസ്റ്റർ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയ ആരാധകരെ ആവേശത്തിലാഴ്ത്തിയ നിമിഷങ്ങൾ അരങ്ങേറിയിരിക്കുകയാണ്. വിജയ് സേതുപതിക്ക് വിജയ് മുത്തം നൽകുന്ന രംഗങ്ങളാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.

സ്‌നേഹത്തോടെ അങ്ങേയ്ക്ക് ചുംബനം നൽകിയ സേതുപതിക്ക് അതേ മുത്തം തിരികെ കൊടുക്കാമോ എന്നായിരുന്നു അവതാരക വിജയിയോട് ആവശ്യപ്പെട്ടത്. വിജയ് ഉടൻ തന്നെ സ്റ്റേജിൽ നിന്ന് താഴെയിറങ്ങി വിജയ് സേതുപതിയുടെ സീറ്റിലെത്തി അദ്ദേഹത്തിനെ കെട്ടിപിടിച്ച് ഉമ്മ നൽകുകയായിരുന്നു. നേരത്തെ മാസ്റ്റർ സിനിമയുടെ പാക്ക്അപ് ദിവസം വിജയ് സേതുപതി തന്റെ ഇഷ്ടതാരമായ വിജയിയിക്ക് സ്‌നേഹചുംബനം നൽകുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.

Advertisements

തമിഴിൽ ഇപ്പോൾ ഏറെ ആരാധകരുള്ള നായകനാണ് വിജയ് സേതുപതിയെന്നും കോളിവുഡിൽ സ്വന്തമായൊരു ഇടമുള്ള താരം തന്റെ ചിത്രത്തിൽ വില്ലനായി അഭിനയിക്കാൻ സമ്മതിച്ചതിൽ ആശ്ചര്യമുണ്ടെന്നും വിജയ് ഓഡിയോ ലോഞ്ചിനിടെ നടത്തിയ പ്രസംഗത്തിൽ പറഞ്ഞിരുന്നു. മാസ്റ്റർ സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോൾ മുതൽ ആലോചിച്ചിട്ടുണ്ട്. വിജയ് സേതുപതി എന്തിനാകും ഈ ചിത്രത്തിൽ വില്ലനായതെന്ന്.

അത് വിജയ് സേതുപതിയോട് ചോദിച്ചപ്പോൾ മാസ് ഡയലോഗുകൾക്ക് നിൽക്കാതെ ഒരു പുഞ്ചിരിയോടെ എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണെന്നാണ് അദ്ദേഹം പറഞ്ഞത്. വിജയ് എന്ന പേര് സ്വന്തം പേരിനൊപ്പം മാത്രമല്ല, മനസിലും വിജയ് സേതുപതി സൂക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം തോന്നിയെന്നും വിജയ് പറഞ്ഞു. സാധാരണ കറുത്ത ഷർട്ട് അണിഞ്ഞാണ് വിജയ് പൊതുപരിപാടികളിൽ എത്തുന്നത്. എന്നാൽ ഇത്തവണ കറുപ്പ് സ്യൂട്ടും ബ്ലേസറുമായിരുന്നു വേഷം.

എന്തുകൊണ്ടാണ് വസ്ത്രധാരണത്തിൽ മാറ്റം വരുത്തിയതെന്ന് ചോദിച്ചപ്പോൾ ഇത്തവണ എന്റെ സുഹൃത്ത് അജിത്തിനെ പോലെ എത്താമെന്ന് കരുതിയെന്ന കുസൃതി നിറഞ്ഞ മറുപടിയും വിജയ് നൽകി. വിജയിയുടെ പ്രസംഗത്തിൽ നിന്ന്: ഒരു നദി അതിന്റെ ഉത്ഭവസ്ഥാനത്ത് നിന്നും ഒഴുകി വരുമ്പോൾ ചിലർ ആരതിയുഴിഞ്ഞ് അതിനെ വണങ്ങും, ചിലർ പൂക്കൾ എന്നാൽ എന്നാൽ എതിരാളികളായ ചിലർ കല്ലുകൾ വലിച്ചെറിയും. ഈ പൂക്കളെയും കല്ലുകളെയും ഒരുപോലെ സ്വീകരിച്ചുകൊണ്ട് നദി അതിന്റെ യാത്ര തുടരും.

കല്ലുകളെ നദിയുടെ അടിത്തട്ടിലേക്ക് താഴ്ത്തും. നമ്മളും അതുപോലെ തന്നെയാകണം. നിങ്ങളുടെ വിജയം കൊണ്ട് അവരെ കൊല്ലുക. പുഞ്ചിരികൊണ്ട് അവരെ സംസ്‌കരിക്കുക. എതിരാളികളെ വിജയം കൊണ്ട് നേരിടുകയാണ് വേണ്ടതെന്നും വിജയ് പറഞ്ഞു.

Advertisement