മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകനായ വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് മേഘ്നാ രാജ്. ഈയൊരു ചിത്രം കൊണ്ടുതന്നെ മേഘ്‌ന മലയാള സിനിമാരംഗത്തെ മുൻനിര നായികമാരുടെയിൽ തന്റേതായ ഇടം നേടിയെടുത്തിരുന്നു.
തമിഴിലും തെലുങ്കിലുമായി പിന്നീട് ഒരുപാട് അവസരങ്ങൾ ഇവരെ തേടിയെത്തി. മലയാളി അല്ലെങ്കിലും താരത്തിന്റെ ആരാധകർ ഏറെയും മലയാളി പ്രേക്ഷകരാണ്.
പൃഥ്വിരാജ് നായകനായി അഭിനയിച്ച മെമ്മറീസ് എന്ന ചിത്രത്തിലും താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. വിവാഹം കഴിഞ്ഞതോടെ മേഘ്‌ന തന്റെ സിനിമാ ജീവിതത്തിൽനിന്നും ഇടവേള എടുത്തു.
എന്നാലിപ്പോൾ സോഷ്യൽ മീഡിയയിലൂടെ മേഘ്നയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിയ്ക്കുകയാണ്. പഴയ ലുക്കിൽ നിന്നും അല്പം തടിച്ചാണ് മേഘ്‌ന ചിത്രത്തിലുള്ളത്.
ഈ ചിത്രത്തിലേത് തങ്ങളുടെ പഴയ മേഘ്ന അല്ലെന്നാണ് ആരാധകർ പറയുന്നത്. കാരണം അത്രയ്ക്കും വ്യത്യസ്തമാർന്നതാണ് ഈ ചിത്രം. 2016ലായിരുന്നു താരം കന്നട നടൻ ചിരഞ്ജീവി സർജയുമായുളള മേഘ്‌നയുടെ വിവാഹം. വിവാഹശേഷം അഭിനയരംഗത്ത് നിന്നും ചെറിയ ഇടവേളയെടുത്ത നടി ഇപ്പോൾ മടങ്ങി വരാൻ ഒരുങ്ങുകയാണ്.