ആ തീരുമാനത്തിൽ ഒട്ടും കുറ്റബോധമില്ല: വെളിപ്പെടുത്തലുമായി സ്വാസിക

62

മലയാളി കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സ്വാസിക. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ഇട്ടിമാണി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച സ്വാസിക തമിഴ് സിനിമയിൽ നായികയായാണ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്.

എന്നാൽ ആ ചിത്രത്തിന് ശേഷം നല്ല വേഷങ്ങൾ ലഭിച്ചില്ല. ആ കാത്തിരിപ്പിലാണ് സീരിയൽ രംഗത്തേയ്ക്ക് ചുവടു വയ്ക്കുന്നത്. സീത എന്ന സീരിയൽ അത്രമാത്രം പ്രശസ്തി താരത്തിനു സമ്മാനിച്ചു.

Advertisements

തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് സ്വാസിക ഒരു അഭിമുഖത്തിൽ പങ്കുവച്ചതിങ്ങനെ

കുട്ടിക്കാലം മുതലേ നൃത്തം പഠിച്ചിരുന്നു. അതിനാലാവാം അഭിനയം മനസ്സിലേക്ക് കയറിയത്. ചെറുപ്പത്തിൽ കണ്ണാടിക്ക് മുന്നിൽ വെച്ചായിരുന്നു അഭിനയം. പാട്ടോ സിനിമയോ സീരിയലോ ഒക്കെ കണ്ടാൽ അത് അനുകരിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. തന്നിലെ കലാകാരിയെ വളർത്തുന്നതിൽ നൃത്തവും ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് സ്വാസിക പറയുന്നു.

പൂജ വിജയ് എന്ന പേരുമായി അഭിനയ ജീവിതം തുടങ്ങിയ താരം പിന്നീട് സ്വാസികയെന്ന പേര് സ്വീകരിക്കുകയായിരുന്നു. സീതയിൽ ഇന്ദ്രനെന്ന നായകനായെത്തിയത് ഷാനവാസായിരുന്നു. സീത ഇന്ദ്രൻ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

സിനിമ ലഭിക്കാതെ വന്നപ്പോഴായിരുന്നു സീരിയൽ സ്വീകരിച്ചതെന്നും ആ തീരുമാനം കരിയറിൽ വഴിത്തിരിവായി മാറുകയായിരുന്നുവെന്നും അതിൽ കുറ്റബോധമില്ലെന്നും താരം പറയുന്നു. വലിയ പ്രശസ്തിയാണ് സീത തന്നത്. സീരിയലിൽ നിന്നാണ് താൻ എല്ലാം സമ്പാദിച്ചതെന്നും സ്വാസിക പറയുന്നു.

Advertisement