ആരാധകരിൽ ആവേശമുയർത്തി വരവറിയിച്ച് ബിലാൽ; ആകാംക്ഷയുണർത്തി ആദ്യ ചിത്രം പുറത്ത്

26

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ബിഗ്ബിയുടെ രണ്ടാംഭാഗമായ ബിലാലിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ആകാംഷ നിറച്ചു കൊണ്ട് സിനിമയുടെ പുതിയൊരു ചിത്രം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

അണിയറ പ്രവർത്തകർ ഒരുമിച്ച് നിന്ന് ചിത്രത്തെ കുറിച്ച് ചർച്ച ചെയ്യുന്ന ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഫോട്ടോയിൽ സംവിധായകൻ അമൽ നീരദ്, എഴുത്തുകാരൻ ഉണ്ണി ആർ, സംഗീതജ്ഞൻ സുഷിൻ ശ്യം എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്.

Advertisements

ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ബിലാലിന്റെ തിരക്കഥയൊരുക്കുന്നത് ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തൻ, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിർവഹിച്ച ഷറഫുവും സുഹാസും ചേർന്നാണ്. എടുത്തു വളർത്തപ്പെട്ട നാലു സഹോദരന്മാരുടെ കഥ പറയുന്ന ബിഗ് ബി എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേരായിരുന്നു ബിലാൽ.

Advertisement