മണിക്കൂറുകൾക്ക് ഉള്ളിൽ ട്രാൻസ് ട്രെയിലറിന് റെക്കോർഡ് കാഴ്ച്ചക്കാർ, ട്രെൻഡിംഗിൽ ഒന്നാമത് ഫഹദിന്റെ വരവ് രണ്ടും കൽപ്പിച്ച്

27

മലയാളത്തിലെ ഹിറ്റ് മേക്കർ അൻവർ റഷീദിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനാകുന്ന ട്രാൻസിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഒരു മോട്ടിവേഷണൽ ട്രെയിനറായിട്ടാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ട്രാൻസ് എന്ന പേരും ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ഏറെ ആകാംക്ഷയും സംശയങ്ങളുമാണ് പ്രേക്ഷകരിൽ ഉയർത്തിയത്.

അതിന്റെ തുടർച്ചയൊന്നോണം പ്രേക്ഷകന് പിടികൊടുക്കാതെ തന്നെയാണ് ട്രെയിലറും എത്തിയിരിക്കുന്നത്. ചിത്രം സത്യത്തിൽ എന്താണെന്നുള്ളതിലെ വ്യക്തമില്ലായ്മയും അതിന്റെ രഹസ്യ സ്വഭാവവുമാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. ട്രാൻസ് എന്നത് സിനിമയിലെ കഥാപാത്രത്തിന്റെ മാനസികാവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്നാണ് ഫഹദ് പറയുന്നത്.

Advertisements

ട്രാൻസ് എന്ന പേര് മലയാളികൾക്ക് അപരിചിതമാണെങ്കിലും ഇതിലെ കഥാപാത്രവും അദ്ദേഹത്തിന്റെ ജീവിതാവസ്ഥയും നമുക്ക് ഏറെ പരിചയമുള്ള ഒന്നാണെന്നും ഫഹദ് പറയുന്നു. ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ ട്രെയിലറിന് 16 ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരുണ്ട്. യൂട്യൂബ് ട്രെൻഡിംഗിലും ട്രെയിലർ ഒന്നാമതാണ്.

ഫഹദിനൊപ്പം വിനായകൻ, ഗൗതം വാസുദേവ് മേനോൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, അശ്വതി മേനോൻ, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ, ശ്രിന്ദ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിൻസന്റ് വടക്കൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്സൺ വിജയൻ സംഗീതം നൽകുന്നു. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ. ഛായാഗ്രഹണം അമൽ നീരദ്. ഫെബ്രുവരി 20 ന് ചിത്രം തിയേറ്ററുകളിലെത്തും.

Advertisement