ശില്പ ഷെട്ടിയുടെ ഭർത്താവിന് എട്ടിന്റെ പണികൊടുത്ത് പൂനം പാണ്ഡെ

23

ശില്പ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്‌ക്കെതിരെ ബോംബെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത നടിയും മോഡലുമായ പൂനം പാണ്ഡെ. രാജ് കുന്ദ്രയുടെ നേതൃത്വത്തിലുള്ള കമ്പനി നിയന്ത്രിച്ചിരുന്ന തന്റെ ഉടമസ്ഥതയിലുള്ള ആപ്പ് കരാർ കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും സജീവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൂനം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 2019 മാർച്ച് മാസം മുതൽ പൂനം പാണ്ഡെയുടെ ഉടമസ്ഥതയിലുള്ള ഒരു ആപ്പ് രാജ് കുന്ദ്രയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് നിയന്ത്രിക്കുന്നത്.

എന്നാൽ കുറച്ച് മാസങ്ങൾക്ക് മുൻപ് ഈ കമ്പനിയുമായുള്ള കരാർ താൻ റദ്ദാക്കിയെന്നാണ് പൂനം അവകാശപ്പെടുത്തത്. കരാർ റദ്ദാക്കിയിട്ടും ആപ്പ് സജീവമായി നിൽക്കുന്നതിനാലാണ് പൂനം നിയമപരമായി രംഗത്തെത്തിയിരിക്കുന്നത്. ആപ്പ് വഴി രാജ് കുന്ദ്ര നടിയുടെ ഫോൺ നമ്പർ പുറത്തുവിട്ടെന്നും ഇതേതുടർന്ന് തനിക്ക് മോശമായ സന്ദേശങ്ങൾ ലഭിക്കുകയാണെന്നും പൂനം പരാതിയിൽ പറയുന്നു. പൊലീസിനെ സമീപിച്ചപ്പോൾ എഫ്ഐആർ ഫയൽ ചെയ്യാൻ വിസ്സമ്മതിച്ചതിനേ തുടർന്നാണ് പൂനം പാണ്ഡെ കോടതിയെ സമീപിച്ചത്.

Advertisements
Advertisement