മമ്മൂട്ടിയുടെ വൺ റിലീസ് തീരുമാനിച്ചു, മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ വരുന്നു

24

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ മറ്റൊരു ശക്തമായ കഥാപാത്രവുമായി എത്തുന്ന വൺ എന്ന ചിത്രം ഏപ്രിൽ ആദ്യവാരം തിയേറ്ററിലെത്തുന്നു. മലയാളത്തിൽ നിരവധി സിനിമകളിലൂടെ മുഖ്യമന്ത്രിമാരുടെ കഥാപാത്രങ്ങൾ എത്തിയിട്ടുണ്ടെങ്കിലും, കേരളം കാണാൻ പോകുന്ന കരുത്തുറ്റ മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായി മെഗാസ്റ്റാർ മമ്മൂട്ടി എത്തുമ്പോൾ പകരം വയ്ക്കാൻ ഇല്ലാത്ത കഥാപാത്രമായി മാറുമെന്നാണ് വിശ്വാസം. കഴിഞ്ഞ കൊല്ലം തെലുങ്കിൽ വൈഎസ് രാജശേഖര റെഡ്ഡിയായി മുഖ്യമന്ത്രി വേഷമണിഞ്ഞ മമ്മൂട്ടി ഇക്കൊല്ലം കേരള മുഖ്യമന്ത്രിയായി വേഷമിടുന്നു എന്നതാണ് വൺ എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

ജോജു ജോർജ്,സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ,മുരളി ഗോപി, ബാലചന്ദ്ര മേനോൻ,ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. ലുക്ക് കൊണ്ടും നോട്ടം കൊണ്ടു മമ്മൂക്ക കടയ്ക്കൽ ചന്ദ്രനായി എത്തുന്ന ചിത്രത്തിന്റെ മുൻപ് പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. മമ്മൂട്ടിയെ നായകനാക്കി ഇചായീസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥ് ആണ്.ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ശ്രീലക്ഷ്മി ആർ ആണ് ചിത്രത്തിന്റെ പ്രൊഡ്യൂസർ. മ്യൂസിക് ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്.

Advertisements
Advertisement