മെഗാസ്റ്റാർ മമ്മൂട്ടിയും സംവിധായകൻ വൈശാഖും മധുര രാജയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ഇരുവരും വീണ്ടും ഒരുമിക്കുന്നത് പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിക്കുന്ന ‘ന്യൂയോർക്ക് ‘ എന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രത്തിനായാണ്.
അമർ അക്ബർ ആന്റണി , കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച യുജി.എം പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ‘ഇര’ എന്ന ആദ്യ സിനിമയിലൂടെ തന്നെ തിരക്കഥ രചന രംഗത്ത് സജീവമായ നവീൻ ജോണിന്റേതാണ് തിരക്കഥ.
മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. പീറ്റർ ഹെയ്നുമായി ചേർന്ന് മികച്ച ആക്ഷൻ രംഗങ്ങൾ ഒരുക്കിയ വൈശാഖ് ഇത്തവണ ഹോളിവുഡിലെ ഒരു പ്രമുഖ ആക്ഷൻ ഡയറക്ടറുമായാണ് കൈകോർക്കുന്നത്.
അതേ സമയം മമ്മൂട്ടി അഭിനയിച്ച് അജയ് വാസുദേവൻ സംവിധാനം നിർവഹിച്ച ഷൈലോക്ക് മികച്ച വിജയം നേടി തിയ്യേറ്ററുകളിൽ കുതിക്കുമ്പോഴാണ് വൈശാഖ് തന്റെ പുതിയ ചിത്രം അനൗൺസ് ചെയ്തത്.