ടെലിവിഷന്‍ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയും ചലച്ചിത്രപിന്നണി രംഗത്തെത്തിയ സിത്താര കൃഷ്ണകുമാർ ടോപ് സിന്ഗര്‍ റിയാലിറ്റി ഷോയിലെ ജഡ്ജ് കൂടിയായിരുന്നു.എന്നാല്‍ പരിപാടിയുടെ ഇടയില്‍ വച്ചാണ് താരം ടോപ് സിംഗര്‍ വിട്ടത്.
അന്ന് മുതല്‍ താരം എവിടെ പോയതാണ്, പരിപാടിയില്‍ നിന്നും തെറ്റി പോയതാണോ, അതോ താരത്തെ മാറ്റിയിട്ടാണോ അനുരാധയെ കൊണ്ട് വന്നത് എന്ന് തുടങ്ങി ഒട്ടനവധി കമന്റുകള്‍ സോഷ്യല്‍ മീഡിയാ വഴി ഉയര്‍ന്നിരുന്നു.
മാത്രമല്ല താരത്തെ ഷോയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആവശ്യവും പ്രേക്ഷകര്‍ പങ്ക് വച്ചിരുന്നു. പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് സിത്താര ഇപ്പോള്‍ ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലൂടെ.
എന്റെ ബാന്‍ഡ് ‘പ്രോജക്‌ട് മലബാറിക്കസിനായുള്ള’ യാത്രയ്ക്കായി പോകേണ്ടതുള്ളതുകൊണ്ടാണ് ഞാന്‍ ഷോയില്‍ നിന്നും പിന്മാറിയത്. ഞാന്‍ ഒറ്റയ്ക്കുള്ള സംഗതി അല്ല. എന്റെ കൂടെ കുറച്ചു മ്യൂസിഷ്യന്‍സും ഉണ്ട്. അവരും അതിന്റെ ഭാഗമാണ്. അത് കൊണ്ട് തന്നെ അവരുടെ ഒപ്പം ഞാനും ഉണ്ടാകണം.
അതൊരു ലോങ്ങ് ടെം പ്രോജക്റ്റ് കൂടിയാണ് . അതിനു വേണ്ടി യാത്രകളൊക്കെവേണ്ടിവരും. അപ്പോള്‍ ടോപ് സിംഗറില്‍ എത്താന്‍ സാധിക്കില്ല. അത് എനിക്ക് തന്നെ ബുദ്ധിമുട്ടായി തോന്നി. പിന്നെ എന്റെ ക്‌ളാസുകളും മുടങ്ങുന്നു. അതൊക്കെ കൊണ്ടാണ് വിടേണ്ടി വന്നത്.
പക്ഷേ ഇപ്പോഴും ടോപ് സിംഗറിലെ കുട്ടികളുമായി എനിക്ക് കണക്ഷന്‍ ഉണ്ട്. അവര്‍ എന്നെ വിളിക്കാറും പരസ്പരം വിശേഷങ്ങള്‍ പങ്ക് വയ്ക്കാറും ഉണ്ട്”, സിത്താര വ്യക്തമാക്കി.