നാൽപതുകളിലേക്ക് സ്വാഗതം പങ്കാളി, ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകൾ നേർന്ന് പൂർണ്ണിമ

33

നടന്‍ ഇന്ദ്രജിത്തിന് ഇന്ന് 40ാം പിറന്നാള്‍. ഭാര്യയും നടിയുമായ പൂര്‍ണ്ണിമയുടെ ഹൃദയത്തില്‍ തൊടുന്ന വാക്കുകളേറ്റെടുത്ത് സോഷ്യല്‍മീഡിയ. “40കളിലേക്ക് സ്വാഗതം പങ്കാളി. നീ നിന്റെ പുതിയ 20കളില്‍ ജീവിക്കാന്‍ തുടങ്ങുമ്ബോള്‍ ഒരു കാര്യം പറയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഭര്‍ത്താവായും അച്ഛനായും സുഹൃത്തായും നീ ഏറ്റവും മികച്ചു തന്നെ നില്‍ക്കുന്നു. പ്രിയപ്പെട്ട ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍.” എന്നാണ് പൂര്‍ണിമ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇന്ദ്രജിത്തും മകള്‍ നക്ഷത്രയുമൊന്നിച്ചുളള വീഡിയോയ്‌ക്കൊപ്പമാണ് പൂര്‍ണിമ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. 2002 ഡിസംബര്‍ 13നാണ് നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരായത്. വിവാഹ വാര്‍ഷികദിനത്തില്‍ പൂര്‍ണിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു. ഇരുവരുടെയും പ്രണയകാലത്ത് എടുത്ത ഒരു ചിത്രത്തിനൊപ്പം എനിക്ക് 21 ഉം ഇന്ദ്രജിത്തിന് 20 ഉം വയസ് എന്ന് കുറിച്ചാണ് പൂര്‍ണിമ കുറിപ്പ് പങ്കുവെച്ചത്.

Advertisements

Advertisement