ഞാനിടുന്ന ഡ്രസിന്റെ നീളം അളക്കാൻ ആർക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ല; ആഞ്ഞടിച്ച് മീരാ നന്ദൻ

50

തനിക്ക് ഇഷ്ടമുള്ള ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്യുമെന്നും അതൊക്കെയാണല്ലോ ഈ സ്വാതന്ത്ര്യമെന്ന് പറയുന്നതെന്നും നടി മീര നന്ദൻ. തന്റെ വസ്ത്രത്തിന്റെ നീളമളക്കാൻ ആർക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നും ആൾക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാവില്ലെന്നും മീര പറഞ്ഞു മാതൃഭൂമി സ്റ്റാർ ആൻഡ് സ്‌റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് മീരയുടെ പ്രതികരണം.

ഇൻസ്റ്റഗ്രാമിൽ മീര പോസ്റ്റ് ചെയ്ത ചിത്രങ്ങളെ കുറിച്ച് ചിലർ വിമർശനമുന്നയിച്ചതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു മീര. പണ്ടൊക്കെ പുറത്ത് പോവുമ്പോൾ ആളുകൾ വന്ന് പറയാറുള്ളത് സിനിമയിലൊക്കെ കാണാറുണ്ടെന്നാണ്. ചാനലിലെ പ്രോഗാം നന്നാവുന്നുണ്ടെന്നും പറയാറുണ്ട്. ഇപ്പോൾ എല്ലാവരും പറയുന്നത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടുവെന്നാണ്.

Advertisements

ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങൾ ചർച്ചയായി മാറി. രണ്ട് ദിവസം കഴിഞ്ഞാണ് ആ കാര്യമെല്ലാം അറിയുന്നത്. ആ ഫോട്ടോകൾ തന്റെ മാതാപിതാക്കൾക്ക് അയച്ചു കൊടുത്തിരുന്നു. അവർ നെഗറ്റീവൊന്നും പറഞ്ഞില്ലെന്നും മീര പറഞ്ഞു. അതിന് ശേഷമാണ് താൻ പോസ്റ്റ് ചെയ്തത്. താൻ നോക്കുമ്പോൾ ഓൺലൈൻ വാർത്തകളിൽ തന്റെ ഫോട്ടോ നിറഞ്ഞു കിടക്കുകയാണ്.

താനിട്ട ഡ്രസിന്റെ നീളം കുറഞ്ഞുവെന്നാണ് പറയുവന്നത്. അതിന് നീളം കുറവാണെന്ന് തനിക്ക് തോന്നിയിട്ടില്ല. വാർത്തകൾ കണ്ട് തന്റെ അമ്മാമ വിളിച്ചിരുന്നു. എന്റെ മീര എന്താണിത്, ദുബായിലായിട്ടും ആൾക്കാർക്ക് പുതിയ ലോകത്തെക്കുറിച്ച് വിവരമില്ലേ? ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്ന് ചോദിച്ചു.

അപ്പോൾ തഗ് ലൈഫ് അമ്മാമ എന്ന് പറയാനാണ് തോന്നിയതെന്നും മീര പറഞ്ഞു. ഒരു പാട് മോശം കമന്റുകൾ ചിത്രത്തിന് വന്നിരുന്നു. ആദ്യമൊക്കെ മറുപടി കൊടുത്തിരുന്നു. പിന്നെ ഇത്തരക്കാർക്ക് മറുപടി കൊടുത്തിട്ട് കാര്യമില്ലെന്ന് മനസിലായില്ലെന്നും മീര പറഞ്ഞു.

Advertisement