തെന്നിന്ത്യൻ താരസുന്ദരി നടി റായ് ലക്ഷ്മി സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൊണാലി, ഷമാ എന്നീ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
നല്ല നിമിഷങ്ങളും കിറുക്കുള്ള സുഹൃത്തുക്കളും ഏറ്റവും മികച്ച ഓർമ്മകൾ സമ്മാനിക്കുന്നു എന്ന് കുറിച്ചാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഹൃദയാകൃതിയിലുള്ള ഇമോജിയും ചേർത്താണ് താരത്തിന്റെ ട്വീറ്റ്.
ഒപ്പം ബെസ്റ്റ് ടൈംസ്, വിത്ത് മൈ ഗേൾസ്, ഗേൾ ഗാങ് എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളും നൽകിയിട്ടുണ്ട്.
ചുവപ്പും കറുപ്പും നിറത്തിലുള്ള ബിക്കിനിയിലാണ് മൂവരും ചിത്രത്തിലുള്ളത്. ഒരാൾ പൂർണ്ണമായും ചുവപ്പ് നിറത്തിലുള്ള ബിക്കിനി ധരിച്ചപ്പോൾ മറ്റൊരാൾ ഫുൾ ബ്ലാറ്റ് ബിക്കിനിയാണ് തിരഞ്ഞെടുത്തത്.
റായ് ലക്ഷ്മിയാകട്ടെ ഇവ രണ്ടും ചേർത്തുള്ളതും. പോൾക്കാ ഡോട്സ് ഡിസൈനിൽ കറുപ്പും ചുവപ്പും ചേർന്നതായിരുന്നു താരത്തിന്റെ വേഷം.