ചിലർ തന്റെ ചെലവിൽ പ്രശസ്തി നേടുകയാണ്; പാർവതി തുടങ്ങിവെച്ച അർജ്ജുൻ റെഡ്ഡി വിവാദത്തിൽ വിജയ് ദേവേരകൊണ്ട

27

താൻ അഭിനയിച്ച അർജ്ജുൻ റെഡ്ഡി എന്ന സിനിമയ്ക്ക് എതിരെ നടി പാർവതി തിരുവോത്ത് നടത്തിയ പരാമർശത്തിന്റെ ചുവട് പിടിച്ച് രൂപപ്പെട്ട വിവാദത്തിൽ താൻ ഏറെ അസ്വസ്തനാണെന്ന് വിജയ് ദേവേരകൊണ്ട. പാർവതിയുടെ അഭിപ്രായ പ്രകടനത്തിന്റെ ചുവടുപിടിച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ചകൾ അനാവശ്യമാണെന്നാണ് വിജയ് അഭിപ്രായപ്പെടുന്നത്.

Advertisements

രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇൻ കോൺവെർസേഷനിൽ സംസാരിക്കവേയാണ് വിജയ് ഇക്കാര്യം പറഞ്ഞത്. ഞാൻ ഏറെ അസ്വസ്ഥനാണ്. പാർവതി പറഞ്ഞത് മനസ്സിൽ കൊണ്ടു നടക്കേണ്ട കാര്യം എനിക്കില്ല. പാർവതിയെ എനിക്ക് വലിയ ഇഷ്ടമാണ്. അവരുടെ ചോദ്യത്തിൽ എനിക്ക് തെറ്റായൊന്നും തോന്നിയിട്ടില്ല. നല്ല ഉദ്ദേശ്യമാണ് അവരുടെ ചോദ്യത്തിന് പിന്നിലുള്ളത്.

എന്നാൽ സോഷ്യൽ മീഡിയയിൽ ഇതിന്റെ ചുവടുപിടിച്ചു നടക്കുന്ന ചർച്ചകൾ എന്നെ അലോസരപ്പെടുത്തുന്നു. എന്റെ ചെലവിൽ ഇത്തരം കാര്യങ്ങൾ ആളുകൾ ആഘോഷിക്കുന്നതിൽ എനിക്ക് താൽപര്യമില്ല. അവരെന്താണ് സംസാരിക്കുന്നതെന്ന് പോലും അവർക്കറിഞ്ഞുകൂടാ. സിനിമയെ കുറിച്ചോ, അഭിമുഖത്തെ കുറിച്ചോ നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്ന് ഞാൻ കാര്യമാക്കുന്നില്ല.’ വിജയ് പറഞ്ഞു.

ഫിലിം കമ്ബാനിയന്റെ റൗണ്ട് ടേബിൾ എന്ന പരിപാടിയിൽ സംസാരിച്ചപ്പോഴാണ് പാർവതി അർജ്ജുൻ റെഡ്ഡി എന്ന സിനിമയ്ക്കെതിരെ വിമർശനം ഉന്നയിച്ചത്. പരസ്പരം ഉപദ്രവിക്കാതെ ഇഷ്ടവും പ്രേമവും പങ്കുവയ്ക്കാൻ കഴിയില്ലെന്നു പറയുകയും അതു ആളുകൾ കൊണ്ടാടുകയും ചെയ്യുന്നതിൽ പ്രശ്നമുണ്ടെന്നാണ് അർജുൻ റെഡ്ഢി എന്ന ചിത്രത്തെ പരാമർശിച്ചു കൊണ്ട് പാർവതി അഭിപ്രായപ്പെട്ടത്.

Advertisement