മുന്നിലിരുന്ന് തന്നെ വരയ്ക്കാൻ ശ്രമിച്ച നാദിർഷയെ ഞെട്ടിച്ച് ഗംഭിര ഗിഫ്റ്റ് നൽകി ലാലേട്ടൻ, വൈറൽ

209

സംവിധായകനും ഗായകനുമായ മിമിക്രി ആർട്ടിസ്റ്റുമായ നാദിർഷയ്ക്ക് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നൽകിയ ഒരു സ്‌പെഷ്യൽ സമ്മാനമാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാകുന്നത്. മോഹൻലാലിന്റെ മുന്നിലിരുന്ന് അദ്ദേഹത്തെ നോക്കി വരയ്ക്കാൻ ശ്രമിക്കുകയായിരുന്നു നാദിർഷ.

Advertisements

അതിനിടെയാണ് മോഹൻലാൽ ഒരു സർപ്രൈസ് നൽകിയത്. സോഷ്യൽ മീഡിയയിലൂടെയാണ് നാദിർഷയും താൻ വരച്ച മോഹൻലാലിന്റെ ചിത്രവും അദ്ദേഹം സമ്മാനിച്ച ചിത്രവും പുറത്തുവിട്ടത്.

ഞാൻ പ്രിയപ്പെട്ട ലാലേട്ടന്റെ മുമ്പിലിരുന്ന് അദ്ദേഹത്തെ നോക്കി വരക്കാൻ ശ്രമിച്ചു. മറുപടിയായി അദ്ദേഹം എനിക്കും വരച്ചു തന്നു ഒരു പടം. ഒരുപാട് ഇഷ്ടം എന്ന കുറിപ്പിലായിരുന്നു ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

ഒരു ഭടന്റെ ചിത്രമാണ് നാദിർഷയ്ക്ക് സമ്മാനിച്ചത്. അയാളുടെ വസ്ത്രം വരച്ചിരിക്കുന്നത് നാദിർഷയുടെ പേരുകൊണ്ടാണ്. എന്തായാലും മോഹൻലാൽ ഒളിപ്പിച്ചുവെച്ച ആ രഹസ്യം ആരാധകർ കണ്ടെത്തി.

Advertisement