ലോകത്തെ എവിടെയാണേലും പൊക്കിയിരിക്കും: ഫോട്ടോയ്ക്ക് അശ്ലീല കമന്റിട്ടവർക്ക് എട്ടിന്റെ പണികൊടുത്ത് നടി ശാലു കുര്യൻ

232

നിരവധി സീരിയലുകളിലൂടെ മലായാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ശാലു കുര്യൻ. സീരിയലുകളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ശാലു കുര്യന് സോഷ്യൽ മീഡിയയിൽ നിന്ന് നേരിടുന്ന പ്രശ്‌നങ്ങളും ഒട്ടും കുറവല്ല.

തന്റെ വേഷത്തെ കുറിച്ചും ലുക്കിനെ കുറിച്ചും ഒരുപാട് മോശം കമന്റുകളാണ് കഴിഞ്ഞ കുറച്ചു കാലമായി താരം നേരിടുന്നത്. എന്നാൽ അങ്ങനെയുള്ളവർക്ക് കനത്ത താക്കീതുമായി നടി എത്തിയിരിക്കുകയാണ്. നടിമാരുടടെ ഫോട്ടോയ്ക്ക് താഴെ മോശമായി കമന്റ് ചെയ്യുന്നവർക്കാണ് നടി താക്കീത് നൽകിയിരിക്കുന്നത്.

Advertisements

ഞങ്ങൾ ചെയ്യുന്നത് ഞങ്ങളുടെ ജോലിയാണ് ഇത് അതിന്റെ ഭാഗം മാത്രമാണ് സിനിമയിലും സീരിയലിലും അഭിനയിക്കുന്നവർ ആണെന്ന് കരുതി യാതൊരു കോമ്പ്രമൈസിനും തയ്യാറാവില്ല. മോശമായ ഫോട്ടോയും വീഡിയോയും നടിമാരുടെ ആണെന്ന് വരുത്തി ഒരിക്കലും മറ്റുള്ളവർക്ക് അയച്ചുകൊടുക്കരുത്.

നിങ്ങളുടെ വീട്ടിൽ നിന്നും നിങ്ങളുടെ കുടുംബത്തിന്റെ മുന്നിൽ നിന്നും നിങ്ങളെ പോലീസ് കൊണ്ടുപോകുമ്പോൾ മാത്രമേ നിങ്ങൾ അറിയൂ യൂടൂബിലും ഫേസ്ബുക്കിലും വീഡിയോ കട്ട് ചെയ്തും സൂം ചെയ്തും ഇടുന്നവരോടാണ് ഇത് പറയുന്നത് ഒരു നിമിഷത്തെ രസത്തിനു വേണ്ടി ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തെ തന്നെ ബാധിക്കും എന്നും ശാലു തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

നിങ്ങളെ ലോകത്തിൻറെ ഏതു ഭാഗത്ത് നിന്നും ഇങ്ങനെ ചെയ്താലും നിങ്ങൾ പിടിക്കപ്പെടും അത് നിങ്ങളുടെ ജീവിതത്തെയും ജോലിയേയും ബാധിക്കും എല്ലാം കഴിഞ്ഞു സോറി പറഞ്ഞിട്ട് കാര്യമില്ല ഇപ്പോൾ സൈബർ സെല്ലിൽ പരത്തി കൊടുത്തിട്ടുണ്ട് ഇനി റിസൾട്ട് വരേണ്ട താമസം മാത്രമേ ഉള്ളൂ ഒരിക്കൽ പോസ്റ്റ് ചെയ്ത ശേഷം ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല നിങ്ങൾ പിടിക്കപ്പെടും നമ്മുടെ നാട്ടിലെ സൈബർ സെൽ വളരെ സ്‌ട്രോങ്ങ് ആണ് അത് കൊണ്ട് ഇങ്ങനെയുള്ള പ്രവർത്തികൾ ഒരിക്കലും ചെയ്യാതിരികുക.

ഇത്രയുമാണ് തരാം ഫേസ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്. തീർച്ചയായും സോഷ്യൽ മീഡിയകളിൽ ഇത്തരത്തിൽ കാര്യങ്ങൾ ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യം നിങ്ങൾ ആ നേരത്തെ ചിന്താഗതിയിൽ ചെയ്യുന്നത് നിങ്ങളുടെ ജീവിതം തന്നെ ഇല്ലാതെയ്യാക്കും.

ശാലുകുര്യന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരുപം:

ആർട്ടിസ്റ്റുകളുടെ പേജിലും ചിത്രങ്ങളിലും അശ്ലീലവും അനുചിതവുമായ അഭിപ്രായങ്ങൾ പോസ്റ്റുചെയ്യുന്ന ആളുകൾ ഇത് നിങ്ങളുടേതുപോലുള്ള ഒരു തൊഴിലാണെന്ന് മനസ്സിലാക്കുക. ടിവിയിലും സിനിമാ വ്യവസായത്തിലും ആയിരിക്കുന്നതിലൂടെ ഞങ്ങൾ ഞങ്ങളുടെ ധാർമ്മികതയിലും വിട്ടുവീഴ്ച ചെയ്യുന്നുണ്ടന്നു അർത്ഥമാക്കുന്നില്ല. ഞങ്ങളെ കുറിച്ച് നിങ്ങൾ ധാരാളം വ്യാജ കഥകൾ കേൾക്കുന്നുണ്ടാകും അവ ഗൗരവമായി എടുക്കുക്കേണ്ടതില്ല കാരണം അവയിൽ മിക്കതും നുണ പ്രചാരണങ്ങൾ ആണ് .

സൈബർ നിയമങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ടന്നു അറിഞ്ഞിരിക്കുക. നിങ്ങളുടെ മാതാപിതാക്കൾ, ഭാര്യ, കുട്ടികൾ എന്നിവരുടെ മുന്നിൽ പെട്ടെന്നു പോലീസ് വന്ന് നിങ്ങളെ വീട്ടിൽ നിന്ന് കൊണ്ടുപോകുമ്പോൾ മാത്രമേ നിങ്ങൾ ചെയ്യ്തതിന്റെ ഗൗരവവും പ്രത്യാഘാതങ്ങളും നിങ്ങൾക്ക് അറിയാൻ കഴിയൂ, ഒപ്പം നിങ്ങളുടെ അടുത്ത ആളുകൾ നിങ്ങളുടെ പ്രവർത്തികളെ പറ്റി അറിയുകയും ലജ്ജിക്കുകയും ചെയ്യും, നിങ്ങൾ സഹിക്കേണ്ടിവരുന്ന കഷ്ടത മറക്കരുത് നിങ്ങളുടെ ആനന്ദത്തിനു വേണ്ടി കുറ്റകരമായ ഇത്തരം പ്രവർത്തി ചെയ്യേണ്ടി വരുമ്പോൾ ഓർക്കുക നിങ്ങൾക്ക് സാമ്പത്തികമായും കേസ് പരം ആയിട്ടും ഒരുപാടു കഷ്ടതകൾ അനുഭവിക്കേണ്ടി വരും.

യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയകളിലും വീഡിയോകളും ചിത്രങ്ങളും മറ്റും edit ചെയ്ത് slow motion il zoom ചെയ്യുകയും ചെയ്ത് പോസ്റ്റുചെയ്യുകയും ചെയ്യുന്ന ആളുകൾക്കും കൂടാതെ ലിങ്കിൽ അഭിപ്രായമിടുകയും പോസ്റ്റുചെയ്യുകയും ചെയ്യുന്ന ആളുകൾക്കും ഇത് ബാധകമാണ്. നിങ്ങളുടെ channel നു സബ്സ്ക്രിപ്ഷൻ കിട്ടാനും like ഉം share ഉം കൂട്ടാനും ഒക്കെ ആവാം നിങ്ങൾ ഇത് ചെയ്യുന്നത്.. എന്നാൽ പോലീസും സൈബർ കേസ് നടപടികളും ആരംഭിച്ചുകഴിഞ്ഞാൽ നിങ്ങൾ ഇത് ഒരിക്കലും ചെയ്‌തിട്ടില്ലെന്ന് നിങ്ങൾ ആഗ്രഹിക്കും.

കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഫലം വരുന്നതുവരെ കാത്തിരിക്കുക, നിങ്ങൾ ലോകത്തിന്റെ ഏത് ഭാഗത്തു ആണ് പ്രവർത്തിക്കുന്നത് എങ്കിലും നിങ്ങളെ വളരെ എളുപ്പം സൈബർ പോലീസ് നു കണ്ടുപിടിക്കാൻ സാധിക്കുന്നതാണ്. അങ്ങനെ സംഭവിച്ചാൽ നിങ്ങളെ മാത്രമല്ല, നിങ്ങളുടെ ജോലിയെയും പഠനത്തെയും ബാധിക്കും , സോഷ്യൽ മീഡിയ വളരെ ശക്തവും ഇരുതല മൂർച്ചയുള്ള വാളും ആണ്.

സ്ത്രീകളെ കുറിച്ച് മോശം വാക്കുകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പോസ്റ്റുചെയ്യുന്നതിന് മുമ്പ് വരും വരായ്കകളെ കുറിച്ച് ചിന്ദിക്കുക. നിങ്ങൾ പിന്നീട് post ചെയ്യ്ത content ഇല്ലാതാക്കുകയാണെങ്കിൽപ്പോലും, പോസ്റ്റുചെയ്ത ആളെ കണ്ടെത്താനും അത് തിരികെ നേടാനും ഒരു കേസ് ഫ്രെയിം ചെയ്യാനും പോലീസിന് കഴിയും. അറസ്റ്റുചെയ്തുകഴിഞ്ഞാൽ ക്ഷമിക്കണം, കരയുക എന്നിവയൊന്നും സഹായിക്കില്ല. സൈബർ പോലീസ് കർശനമായിത്തീർന്നു, കുറ്റവാളികളെ മുമ്പത്തേതിനേക്കാൾ വേഗത്തിൽ പിടികൂടും. ഇത് ഒരു എളിയ അഭ്യർത്ഥനയായി എടുക്കുക. ഈ തൊഴിലിൽ ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്ന എല്ലാ വനിതാ കലാകാരികൾക്കും വേണ്ടി ,

ആത്മാർത്ഥതയോടെ,
ഷാലു കുരിയൻ

Advertisement