യുവ ഗായിക സയനോര മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പാട്ടുകാരിയാണ്. തന്റെ വ്യത്യസ്തമായ ശബ്ദവും ഗാനാലാപന രീതിയും ആണ് സയനോരയെ ആരാധകരിലേയ്ക്ക് കൂടുതൽ അടുപ്പിച്ചത്. ഏഴഴകുള്ള ഒരു പിടി നല്ല മനോഹര ഗാനങ്ങൾ സയനോര സമ്മാനിച്ചിട്ടുണ്ട്.
എന്നാൽ കുട്ടിക്കാലത്തും തന്റെ വിവാഹ ദിനത്തിലും അനുഭവിക്കേണ്ടി വന്ന കറുത്ത ഓർമ്മകളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സയനോര ഇപ്പോൾ. കുട്ടിക്കാലത്തു നിറത്തിന്റെ പേരിൽ തന്നെ മാറ്റി നിർത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു എന്നും കല്യാണത്തിന് താൻ അനുഭവിച്ച മാനസിക സങ്കർഷം വളരെ വലുത് ആണെന്നും സയനോര പറയുന്നു.
കല്യാണത്തിന്റെ അന്ന് ഒരുങ്ങി വന്നപ്പോഴും കൂട്ടത്തിൽ പലരും പറഞ്ഞു. പെൺകുട്ടിക്ക് നിറം ഇല്ല എന്ന് . അത് തന്നെ തന്നെ വല്ലാതെ സങ്കർഷത്തിലാക്കിയെന്നും മനുഷ്യന്റെ തൊലിയുടെ നിറം നോക്കി സൗഹൃദം സ്ഥാപിക്കാൻ തയാറാകുന്ന മലയാളിയുണ്ട്.
ഈ ചിന്താഗതി മാറുന്ന നിമിഷമേ മനുഷ്യൻ നന്നാകൂ എന്നും തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ സയനോര കൂട്ടിച്ചേർത്തു. ഇനി സംഗീത സംവിധാനത്തിലേയ്ക്ക് തിരിയുകയാണെന്നും അതിന്റെ പ്രഖ്യപനം ഉടൻ ഉണ്ടാകുമെന്നും സയനോര പറഞ്ഞു.
ഈയിടെ സയനോരയുടേതായി പുറത്തിറങ്ങിയ കുടുക്കാച്ചി ബിരിയാണി എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രായഭേദമന്യേ എല്ലാവരും ഈ ഗാനം ഏറ്റെടുത്തിരുന്നു.