തുളുബ്രാഹ്മണ പെൺകുട്ടിയായ താൻ മുസ്ലീമായ അബ്‌സറിനെ വിവാഹം കഴിക്കാൻ കാത്തിരുന്നത് ആറു വർഷം: പിന്നെ സംഭവിച്ചത് ഇങ്ങനെ: ഇന്ദ്രജ വെളിപ്പെടുത്തുന്നു

157

മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെ നായികയായി തിളങ്ങിയ തെന്നിന്ത്യൻ താരം ഇന്ദ്രജ പതിനാല് വർഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയത്തിലെയ്ക്ക് തിരിച്ചെത്തുകയാണ്.

ഇത്രയും നാളത്തെ ഇടവേളയ്ക്ക് പിന്നിലെ കാരണത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമെല്ലാം ഇന്ദ്രജ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു. ഇന്ദ്രജ എന്ന തുളുബ്രാഹ്മണ പെൺകുട്ടി അബ്‌സർ എന്ന മുസ്ലിം പയ്യനെ വിവാഹം കഴിച്ചപ്പോൾ നാടും വീടും കുലുങ്ങിക്കാണില്ലേ? എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.

Advertisements

രണ്ടു വീടുകളിലും വലിയ ഭൂമി കുലുക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ ആറു വർഷം കാത്തിരുന്ന ശേഷമാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വീട്ടുകാർക്ക് ഞങ്ങളുടെ ബന്ധത്തിന്റെ ആഴം തിരിച്ചറിയാനും അങ്ങനെ അവർ സമ്മതിക്കാനും സാധ്യതയുണ്ടെന്ന് കരുതി.

അതിൽ പകുതി വിജയിക്കാനേ കഴിഞ്ഞുള്ളൂ. അങ്ങനെ രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചു. അബ്‌സർ ബിസിനസ്സ് ചെയ്യുന്നു. തിരക്കഥാകൃത്തും നടനും ആണ്. ഈ പ്രഫഷനെക്കുറിച്ച് വ്യക്തമായറിയാം. ഇതെല്ലാം പ്രണയത്തിനു മുൻപേ ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കിയിരുന്നു.

വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ മദ്യപിക്കരുത്, പുകവലിക്കരുത്. അങ്ങനെയൊരാളായിരുന്നു അബ്‌സർ. അതോടെ മനസ്സു പറഞ്ഞു ‘ലോക്ക് ചെയ്യൂ വിട്ടു കളയരുത്.’ ഇന്ദ്രജ പറഞ്ഞു

Advertisement