മലയാളത്തിന്റെ യൂത്ത് ഐക്കൺ നടനും സംവിധായകനുമായ പൃഥ്വിരാജ് ആഢംബര വാഹനങ്ങൾ സ്വന്തമാക്കുന്ന കാര്യത്തിൽ എപ്പോഴും മുന്നിലാണ്. താരത്തിന്റെ വാഹനങ്ങളോടുള്ള പ്രണയം മലയാളസിനിമാലോകത്ത് ഏറെ പ്രശസ്തവുമാണ്.
ഇപ്പോഴിതാ താരത്തിന്റെ ഡ്രൈവർ രാജൻ പുതിയ വാഹനം സ്വന്തമാക്കിയതാണ് പുതിയ വാർത്ത. സെക്കന്റ് ഹാൻഡ് കാറായ ടൊയോട്ട ഇന്നോവയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. രാജന്റെ ഈ സ്വപ്നം സഫലമായ വാർത്ത പങ്കുവച്ചത് പൃഥ്വിയുടെ ഭാര്യ സുപ്രിയയാണ്.
ഞങ്ങളുടെ കുടുംബാംഗങ്ങളിൽ ഒരാളായ രാജന് ഇന്ന് വലിയ ഒരു ദിവസമാണ്. രണ്ട് പതിറ്റാണ്ടിലേറെക്കാലമായി രാജൻ പൃഥ്വിക്കൊപ്പമുണ്ട്. നല്ലൊരു ഡ്രൈവറും അതിലുപരി വലിയ ആരാധകനും നിരൂപകനുമാണ്.
കുറച്ചു സംസാരിവും വല്ലപ്പോഴുമുള്ള ചിരിയുമുള്ളയാളാണ്. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്ക്കരിക്കുമ്പോൾ അതിൽ സന്തോഷിക്കുന്നത് ഞാനും പൃഥ്വിയുമാണ്’- സുപ്രിയയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സുപ്രിയ സന്തോഷം പങ്കുവെച്ചത്.
ടൊയോട്ട ഇന്നോവ ജിഎക്സ് വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയ വാഹനം. kl 07 cf 13 എന്ന നമ്പറിലുള്ള ഈ എസ്യുവി 2015ൽ രജിസ്റ്റർ ചെയ്തതാണ്.