ദളപതി വിജയ് നായകനായി എത്തിയ ബിഗിൽ കേരളത്തിലെ ഓൾ ടൈം തമിഴ് ഹിറ്റ്. കേരളത്തിൽ ഒരു വിജയ് ചിത്രത്തിന് ലഭിക്കുന്ന മികച്ച തീയേറ്റർ കൗണ്ടും ഫാൻസ് ഷോകളുമാണ് ബിഗിലിന് ലഭിച്ചത്. 143 തീയേറ്ററുകളിലായിരുന്നു റിലീസ്.
റിലീസ് ദിനത്തിൽ 308 ഫാൻസ് ഷോകളും നടന്നു. കേരളത്തിൽ ഒരു തമിഴ് ചിത്രം നേടുന്ന എക്കാലത്തെയും ഉയർന്ന കളക്ഷൻ സ്വന്തമാക്കി വിജയ് ചിത്രം ‘ബിഗിൽ’. വിക്രം നായകനായ ഷങ്കർ ചിത്രം ‘ഐ’യുടെ റെക്കോർഡാണ് ‘ബിഗിൽ’ തകർത്തത്.
ബോക്സ്ഓഫീസ് ട്രാക്കിംഗ് പോർട്ടലായ സിനിട്രാക്കിന്റെ കണക്കനുസരിച്ച് ‘ബിഗിൽ’ കേരളത്തിൽ നേടിയിരിക്കുന്നത് 19.65 കോടി രൂപയാണ്. കേരളത്തിൽ ഒരു വിജയ് ചിത്രത്തിന് ലഭിക്കുന്ന മികച്ച തീയേറ്റർ കൗണ്ടും ഫാൻസ് ഷോകളുമാണ് ബിഗിലിന് ലഭിച്ചത്. 143 തീയേറ്ററുകളിലായിരുന്നു റിലീസ്.
റിലീസ് ദിനത്തിൽ 308 ഫാൻസ് ഷോകളും നടന്നു. റിലീസ്ദിനത്തിൽ കേരളത്തിൽ നിന്ന് 4.80 കോടി നേടിയെന്നാണ് അനൗദ്യോഗിക കണക്ക്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്.
തെരി, മെർസൽ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് നായകനായെത്തിയ ആറ്റ്ലി ചിത്രമാണ് ബിഗിൽ. നയൻതാരയാണ് നായിക. ജാക്കി ഷ്രോഫ്, കതിർ, വിവേക്, ഡാനിയൽ ബാലാജി, യോഗി ബാബു എന്നിവർക്കൊപ്പം ഐഎം വിജയനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതിനോടകം 300 കോടികളക്ഷനും കടന്ന് ബിഗിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്.