എല്ലാത്തിനും ഒരു പരിധിയുണ്ട്, അതിര് വിടരുത്: ആക്ഷൻ സിനിമയിൽ അതിരുവിട്ട് മേനി പ്രദർശനം നടത്തിയ തമന്നയോട് ആരാധകർ

29

വിശാലിന് ഒപ്പം അഭിനയക്കുന്ന തന്റെ പുതിയ ചിത്രമായ ആക്ഷനിൽ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെയിട്ട് പ്രത്യക്ഷപ്പെട്ട നടി തമന്നയ്‌ക്കെതിരെ വിമർശന ശരങ്ങളുമായി ആരാധകർ. തമന്നയിൽ നിന്ന് ശരീര പ്രദർശനമല്ല മികച്ച പ്രകടനമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നായിരുന്നു തമന്ന ഫാൻ ക്ലബ് ട്വീറ്റ് ചെയ്തത്.

സുന്ദർ സി ഒരുക്കിയ ആക്ഷന് ലഭിക്കുന്ന ഗംഭീര സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള തമന്നയുടെ ട്വീറ്റിന് റീ ട്വീറ്റ് ചെയ്യുകയായിരുന്നു ആരാധകർ. സായ് റാ നരസിംഹറെഡ്ഢിയിലേത് പോലെയുള്ള അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ആരാധകർ കൂട്ടിച്ചേർത്തു.

Advertisements

നല്ല സംവിധായകരുടെ ചിത്രങ്ങളിലഭിനയിക്കാനും നല്ല കഥകളിൽ മാത്രം വിശ്വാസമർപ്പിക്കാനുമാണ് തമന്നയ്ക്ക് ആരാധകർ നൽകുന്ന ഉപദേശം. തമിഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലുമൊക്കെ അഭിനയിച്ചിട്ടുള്ള തമന്ന തന്റെ കരിയറിന്റെ തുടക്കകാലം മുതൽ സിനിമകളിലെ ശരീരപ്രദർശനത്തിന്റെ കാര്യത്തിൽ ഒരു മടിയും കാണിച്ചിട്ടില്ല.

എന്നാൽ ഗ്ലാമറും വൾഗറും തമ്മിലുള്ള അതിർവരമ്പ് നേർത്തതാണെന്നും എല്ലാത്തിനും ഒരു പരിധിയുണ്ടെന്നുമാണ് ആരാധകരു ടെ പക്ഷം. എന്നാൽ വിശാലിനെ നായകനാക്കി സുന്ദർ സി ഒരുക്കിയ ആക്്ഷനിലെ തമന്നയുടെ സാഹസിക രംഗങ്ങൾ പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്.

Advertisement