എന്നെ കുടുക്കിയത് വീട്ടുകാർ തന്നെ: തുറന്നു പറഞ്ഞ് ധന്യ മേരി വർഗീസ്

71

ബിഗ് സ്‌ക്രീനില്‍ നിന്നു മിനിസ്‌ക്രീനിലെത്തി പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് ധന്യ മേരി വര്‍ഗീസ്. വിവാഹത്തിനു ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനിന്ന ധന്യയുടെ പേര് മലയാളി പിന്നീട് കേട്ടത് പണത്തട്ടിപ്പു കേസിലെ പ്രതിയെന്ന രീതിയിലായിരുന്നു.

ആ പ്രശ്‌നത്തില്‍ തന്നെ കുടുക്കിയത് വീട്ടുകാര്‍ തന്നെയാകാം എന്നാണ് ധന്യ പറയുന്നത്. ‘ആളുകളെ പൂര്‍ണമായും വിശ്വസിക്കരുത്. ഓരോരുത്തരെയും അറിഞ്ഞ് പെരുമാറാന്‍ പഠിപ്പിച്ചത് അനുഭവങ്ങളാണ്. കാണുന്നതും ചിരിച്ചു കാണിക്കുന്നതും എല്ലാം ഒരേപോലെ ആയിരിക്കണം എന്നില്ല.

Advertisements

പിന്നില്‍ അവരുടെതായ സ്വകാര്യമായ ലക്ഷ്യങ്ങള്‍ ഉണ്ടാകും. എനിക്കുണ്ടായ കേസ് പോലും അങ്ങനെയാണ്. ഞാന്‍ ആ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ല. വന്നു പെട്ടു എന്നതാണ് സത്യം.

അതില്‍ എന്റെ പേര് ഉപയോഗിക്കണം എന്ന് താല്‍പര്യമുള്ളവര്‍ ഉണ്ടായിരുന്നു. ഒരു പക്ഷേ, വീട്ടുകാര്‍ തന്നെ ആയിരിക്കാം. എനിക്ക് അങ്ങനെ ഫീല്‍ ചെയ്തു. അവരവരുടെ കുറ്റങ്ങള്‍ മറയ്ക്കാന്‍ വേണ്ടിയാകാം. എന്തെങ്കിലും വന്നാല്‍ എന്റെയും ഭര്‍ത്താവിന്റെയും പേരാകും അവരെ സുരക്ഷിതരാക്കുക എന്നു തോന്നിക്കാണും.’

‘നിരപരാധിയാണെന്ന് ഉറച്ച വിശ്വാസമുള്ളതു കൊണ്ട് നാളെ ഇത് തെളിയിക്കപ്പെടും, ഓവര്‍കം ചെയ്യാന്‍ പറ്റും എന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. അതായിരുന്നു ധൈര്യം. ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. ഒരു പരിധി വരെ ആ വിശ്വസവും എന്നെ പിടിച്ചു നിര്‍ത്തി.

ഇപ്പോള്‍ എന്തും നേരിടാം എന്ന മനക്കരുത്തുണ്ട്. ഭര്‍ത്താവും മോനുമടങ്ങുന്ന കുടുംബവും ജോലിയുമാണ് ഇപ്പോള്‍ എന്റെ ലോകം. എനിക്ക് ഇനി അതുമതി.’ വനിതയുമായുള്ള അഭിമുഖത്തില്‍ ധന്യ പറഞ്ഞു.

Advertisement