മണിരത്നത്തിന്റെ സ്വപ്ന ചിത്രമായ പൊന്നിയിന്‍ ശെല്‍വനില്‍ നിന്ന് അമലപോള്‍ പിന്മാറി. പകരം മലയാളി താരം ഐശ്വര്യ ലക്ഷ്മി ചിത്രത്തിന്റെ ഭാഗമായേക്കും. ഡിസംബര്‍ 12 ന് തായ്ലന്ഡിലാണ് പൊന്നിയിന്‍ ശെല്‍വന്റെ ചിത്രീകരണം ആരംഭിക്കുന്നത്.
കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്ക ഷെട്ടി, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്ത്ഥിപന്, ശരത്കുമാര് തുടങ്ങി വമ്പൻ താരങ്ങളാണ് അണിനിരക്കുന്നത്.
സംഗീതം എആര്‍ റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലിന്റേതാണ് തിരക്കഥ. രാജീവ് മേനോന് ചിത്രം സര്‍വം താളമയത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേല്‍ . അഞ്ചു ഭാഗങ്ങളുള്ള നോവലിനെ ചുരുക്കി രണ്ട് ഭാഗങ്ങളാക്കിയാണ് മണിരത്നം ചിത്രം ഒരുക്കുന്നത്. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ (രാജരാജ ചോളന് ഒന്നാമന്) കുറിച്ചുള്ളതാണ് ഈ നോവല്‍.