മരണം ലഹരിയായിരുന്നുവെന്ന് ജോളി; സിലിയുടെ മരണം നേരിൽ കാണാൻ ആശുപത്രിയിൽ കൊണ്ടു പോകുന്നത് വൈകിച്ചു

22

കൊച്ചി: തനിക്ക് മരണങ്ങൾ കാണുന്നത് ലഹരിയായിരുന്നുവെന്ന് കൂടത്തായി കേസിലെ പ്രതി ജോളി മൊഴി നൽകി. മനോരമ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ചെറുപ്പം മുതൽ മരണവാർത്തകൾ ആസ്വദിച്ച് വായിച്ചിരുന്നു. സിലിയുടെ മരണം നേരിൽ കാണാൻ ആശുപത്രിയിൽ കൊണ്ടു പോകുന്നത് വൈകിച്ചുവെന്നും ജോളി പറഞ്ഞു. ഇനി ഒരു മരണവും കാണേണ്ടെന്നും ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു.

കല്ലറ തുറന്ന് പരിശോധന നടത്താൻ തീരുമാനിച്ചതോടെ തടയാനുള്ള ശ്രമം നടത്താനും ജോളി തയ്യാറായെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. കല്ലറ തുറന്നാൽ ആത്മാക്കൾ ഓടി വരുമെന്ന് പൊന്നാമറ്റം തറവാട്ടിലും മരിച്ച മാത്യൂസിന്റെ വീട്ടിലും ജോളി പ്രചരിപ്പിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisements

വിശ്വാസം മുതലെടുത്ത് അന്വേഷണം തടസ്സപ്പെടുത്താനായിരുന്നു ജോളിയുടെ ശ്രമം. കല്ലറ തുറക്കാനുള്ള ഔദ്യോഗിക കത്ത് കൊടുത്തതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോയത്. കേരള പൊലീസിന്റെ ചരിത്രത്തിലോ തന്റെ അന്വേഷണ അറിവിലോ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ല. ഒരു തരത്തിലും ഉള്ള സൈക്കോ സ്വഭാവമുള്ള സ്ത്രീ അല്ല ജോളി.

ഏറ്റവും ബുദ്ധിമതിയായ കൊലയാളി തന്നെയാണ്. അവർ ഒറ്റയ്ക്കാണ് ഇത് ചെയ്തതെങ്കിൽ ഒരിക്കലും പിടിക്കപ്പെടില്ലായിരുന്നു. അത് കൊണ്ട് തന്നെയാണ് ഈ കേസ് പഠിക്കാനായി ഐ.പി.എസ് ട്രെയിനികളെ അടക്കം എത്തിച്ചത്. അത്രത്തോളം സങ്കീർണ്ണമാണ് കേസും പ്രതിയുമെന്നും എസ്.പി സൈമൺ പറഞ്ഞിരുന്നു.

Advertisement