വേർപിരിഞ്ഞ മതാപിതാക്കളുടെ ഏക മകൾ; ജീവിതത്തിൽ കൂടെയുണ്ടായ പുരുഷൻമാർക്ക് എല്ലാം വേണ്ടത് പണമായിരുന്നു; രേഖയുടെ നൊമ്പരപ്പെടുത്തുന്ന ജീവിതകഥ

20

നടി രേഖ രതീഷ് മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ്. പരസ്പരം സീരിയലിലെ പടിപ്പുര വീട്ടിൽ പത്മാവതി എന്ന് പറഞ്ഞാൽ അറിയാത്തവരായി ആരും ഉണ്ടാകില്ല. ദിവസങ്ങൾക്ക് മുമ്പ് വനിതയ്ക്ക് നല്കിയ അഭിമുഖത്തിൽ തന്റെ വിവാഹ ജീവിതത്തെയും ഗോസിപ്പുകളെയും പറ്റി താരം പറഞ്ഞിരുന്നു.

ഇപ്പോൾ കണ്ണീരുപൊടിയുന്ന താരത്തിന്റെ ജീവിതത്തപറ്റിയും വിവാഹജീവിതങ്ങൾക്ക് സംഭവിച്ചത് എന്തെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മിനിസ്‌ക്രീനിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ്് രേഖ രതീഷ്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ ശ്രദ്ധേയ കഥാപാത്രമായിട്ടാണ് താരം ഇപ്പോൾ തിളങ്ങുന്നത്.

Advertisements

ബിഗ്സ്‌ക്രീനിലൂടെയാണ് അഭിനയം ആരംഭിച്ചത് എങ്കിലും മിനിസ്‌ക്രീനിലാണ് താരം തിളങ്ങിയത്. സീരിയലിൽ തിളങ്ങി നൽക്കുന്ന താരങ്ങളുടെ കുടുംബജവിതവും പലപ്പോഴും ചർച്ചയാകാറുണ്ട്. അത്തരത്തിൽ നിരവധി തവണ വിവാദങ്ങളും വിമർശനങ്ങളും കാരണം ചർച്ചയായതാണ് രേഖയുടെ ജീവിതം, നിരവധി തവണ വിവാഹിതായായ എന്ന നിലയ്ക്കാണ് രേഖയുടെ പേര് പലപ്പോഴും ചർച്ചയായത്. എന്നാലിപ്പോൾ തന്റെ കുടുംബജീവിതത്തെക്കുറിച്ചും ഗോസിപ്പുകളെക്കുറിച്ചും രേഖ തുറന്നു പറഞ്ഞിരിക്കയാണ്.

അഭിനയിക്കാൻ താൽപര്യമില്ലെങ്കിലും ഒടുവിൽ അഭിനയത്തിലെത്തപ്പെട്ട ആളാണ് രേഖ. സിനിമാമേഖലയുമായി ബന്ധപ്പെട്ട പ്രർത്തിച്ചവരായിരുന്നു രേഖയുടെ മാതാപിതാക്കൾ. ഇടയ്ക്ക് വച്ച് അവർ വേർപിരിഞ്ഞു. പിന്നീട് വല്ലാത്ത അരക്ഷിതാവസ്ഥ രേഖ അനുഭവിച്ചു. 18 വയസിൽ നല്ലൊരു സിനിമയിൽ അവസരം ലഭിച്ചെങ്കിലും കാമുകനെ വിവാഹം കഴിക്കാനായി രേഖ ആ ഓഫർ നിരസിച്ചു. പക്ഷേ ആ ബന്ധത്തിന്റെ ആയുസ് വെറും മാസങ്ങളായിരുന്നു.

കുടുംബിനിയായി ജീവിക്കാൻ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ജീവിതത്തിൽ നാലോളം പുരുഷൻമാർ എത്തിയെങ്കിലും ആദ്യത്തെ കാമുകനെ മാത്രമായിരുന്നു ഉള്ളുതുറന്ന് സ്നേഹിച്ചത്. എല്ലാവർക്കും വേണ്ടത് പണം മാത്രമായിരുന്നു. ആരും തന്നെ സ്നേഹിച്ചില്ല. ഒരു കാര്യവുമില്ലാതെയാണ് അവർ വേണ്ട എന്നു പറഞ്ഞു പോയത്.

എന്താണ് എന്റെ തെറ്റ്, എന്തുകൊണ്ടാണ് ഉപേക്ഷിച്ചു പോകുന്നത്’ എന്നു മാത്രം ആരും പറഞ്ഞില്ലെന്ന് വേദനയോടെ രേഖ പറയുന്നു. കഴിഞ്ഞ എട്ടു വർഷമായി തന്റെ കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. എട്ടുവയസുള്ള അയാൻ മൂന്നാം ക്ലാസിൽ പഠിക്കുന്നു. കഥകളുണ്ടാക്കുന്നവർ തന്റെ കുഞ്ഞിന്റെ ജീവിതം കൂടി വച്ച് കളിക്കരുതെന്ന് രേഖ പററയുന്നു.

വ്യക്തി ജീവിതത്തിൽ എന്റെ തീരുമാനങ്ങൾ പലതും പാളിപ്പോയി. അച്ഛനും അമ്മയും പിരിഞ്ഞ്, വീടില്ല, കുടുംബമില്ല എന്ന അവസ്ഥ വന്നപ്പോൾ എല്ലായിടത്തും അഭയം തേടാൻ വെമ്പുന്ന ഒരു മാനസികാവസ്ഥയിലായി ഞാൻ. അതൊക്കെ അബദ്ധങ്ങളായിരുന്നു. എന്നും താരം കൂട്ടിച്ചേർക്കുന്നു

Advertisement