കടമറ്റത്ത് കത്തനാരുടെ കഥ സിനിമയാകുന്നു. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികനാണ് കടമറ്റത്ത് കത്തനാർ. യുവനടൻ ജയസൂര്യയാണ് ചിത്രത്തിൽ കടമറ്റത്ത് കത്തനാരായി എത്തുന്നത്. റോജിൻ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആർ. രാമാനന്ദാണ് തിരക്കഥ ഒരുക്കുന്നത്. 3 ഡി സാങ്കേതിക മികവോടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.
Advertisements
Advertisement