കിടിലൻ സർപ്രൈസുമായി ഭാര്യ ആർതി, കണ്ണ് നിറഞ്ഞ് ശിവകാർത്തികേയൻ: വീഡിയോ വൈറൽ

29

തമിഴകത്തിന്റെ യുവ സൂപ്പർതാരം ശിവ കാർത്തികേയൻ കുടുംബവുമായി ഏറെ അടുപ്പം കാത്തു സൂക്ഷിക്കുന്ന താരമാണ്. ഏത് പരിപാടികളിലായും താരം എത്തുക കുടുംബസമേതമായിരിക്കും. തന്നോടും മകളോടുമുള്ള സ്നേഹത്തിന് സർപ്രൈസ് വീഡിയോ ഒരുക്കി ശിവയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഭാര്യ ആർതി.

നമ്മ വീട്ടു പിള്ളൈ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സർപ്രൈസ് രംഗങ്ങൾ അരങ്ങേറിയത്. ഈ ലോകത്തിൽ മകൾ ആരാധനയോട് എത്ര ഇഷ്ടമുണ്ടോ അത്രത്തോളം ഇഷ്ടം ശിവയോടും ഉണ്ട്. എന്നെയും മകളെയും എങ്ങനെ നോക്കുന്നുവോ അതുപോലെ തന്നെയാണ് എന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും അദ്ദേഹം നോക്കുന്നത്.

Advertisements

എത്ര ഭർത്താക്കന്മാർ ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് അറിയില്ല. എന്റെ അച്ഛന് ലഭിച്ച ഏറ്റവും വലിയ സമ്മാനവും ശിവയായിരിക്കും. ഇതാദ്യമായി ഒരു വേദിയിൽ വെച്ച് ഞാൻ പറയുന്നു ഐ ലവ് യു. ഒരു സോറിയും ചോദിക്കുന്നു, ശിവയോട് പറയാതെ ഇങ്ങനെ വീഡിയോ ചെയ്തതിൽ” എന്നാണ് ആർതി പറയുന്നത്. ഞങ്ങൾക്കുളളിലെ ബന്ധം ഐ ലവ് യുവിൽ ഒതുങ്ങുന്നതല്ല. ആദ്യമായാണ് ഇവളിൽ നിന്നും ഇങ്ങനെ കേൾക്കുന്നത്. പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പരസ്പരം സംസാരിക്കും.

എന്നാൽ ഐ ലവ് യു വാക്കുകളൊന്നും ഞങ്ങൾക്കിടയിൽ ഇല്ല. എന്നാൽ ഈ വേദിയിൽ നിന്നും അത് കേൾക്കുമ്പോൾ ജീവിതത്തിലെ വലിയൊരു നിമിഷമായി തോന്നുന്നു. എന്ന് ശിവകാർത്തികേയനും പറഞ്ഞു. ആർതിയുടെ ആവശ്യപ്രകാരം ഒരു ഗാനവും ആലപിച്ചായിരുന്നു താരം വേദിയിലെത്തിയത്.

Advertisement