നായകനായി തന്നെ തുടരും: ശക്തമായ തിരിച്ചുവരവിന് പ്രണവ് മോഹൻലാൽ

111

തന്റെ രണ്ടാം ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയുടെ കനത്ത പരാജയം പ്രണവ് മോഹൻലാൽ എന്ന നടന്റെ കരിയർ അനിശ്ചിതത്വത്തിലാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തിന്റെ പരാജയം നൽകിയ വേദനയിൽ അഭിനയം നിർത്താൻ പ്രണവ് ആലോചിച്ചേക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായി.

എന്നാൽ നായകൻ എന്ന നിലയിൽ നിന്ന് മാറിനിൽക്കാൻ താരം തയ്യാറായേക്കുമെന്നും പ്രചരണം വന്നു. എന്നാൽ പ്രണവ് ആരാധകർക്ക് സന്തോഷം പകരുന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആണ് നായകൻ. ഒരു റൊമാന്റിക് കോമഡി ചിത്രം ആയിരിക്കും ഇത്.

Advertisements

കല്യാണി പ്രിയർശൻ ആയിരിക്കും നായിക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന സിനിമയിൽ മലയാളത്തിലെ വലിയ താരനിരയുടെ സാന്നിധ്യമുണ്ടാകും. ഹൃദയം എന്നാണ് ചിത്രത്തിന്റ പേര്. ഈ സിനിമ വിനീത് ശ്രീനിവാസന്റെ പ്രണയകഥ തന്നെയാണെന്നാണ് സൂചന.

ഇപ്പോൾ മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശൻ ചിത്രത്തിൽ തന്റെ പിതാവ് മോഹൻലാലിന്റെ ചെറുപ്പകാലം അഭിനയിച്ചുവരികയാണ് പ്രണവ് മോഹൻലാൽ.

ആ ചിത്രത്തിലും കല്യാണി പ്രിയർശൻ തന്നെയാണ് പ്രണവിന് ജോഡിയാകുന്നത്. ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹൻലാൽ നായകനായി കൊമേഴ്സ്യൽ സിനിമയുടെ ഭാഗമാകുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി ഹിറ്റായിരുന്നു.

എന്നാൽ രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ബോക്‌സോഫീസ് ദുരന്തമായി മാറി. അരുൺ ഗോപി സംവിധാനം ചെയ്ത ആ സിനിമയ്ക്ക് തിരക്കഥയിലെ ദൗർബല്യമാണ് വിനയായത് എന്നാണ് വിലയിരുത്തുപ്പെട്ടത്.

Advertisement