നടനും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ‘ബ്രദേഴ്‌സ് ഡേ’ ആയിരുന്നു യൂത്ത് ഐക്കൺ പൃഥ്വിരാജിന്റെ ഓണച്ചിത്രം. പടം ബോക്‌സോഫീസ് ഹിറ്റാണ്. അതുകൊണ്ടുതന്നെ ഈ ട്രാക്കിൽ തുടർച്ചയായി പടം ചെയ്യാനാണ് പൃഥ്വിരാജിന്റെ തീരുമാനമെന്നാണ് അറിയുന്നത്.
മറ്റൊരു മിമിക്രി ആർട്ടിസ്റ്റായ കോട്ടയം നസീറിനാണ് ഇപ്പോൾ പൃഥ്വി ഡേറ്റ് നൽകിയിരിക്കുന്നത്. ഒരു ബിഗ്ബജറ്റ് കോമഡി എൻറർടെയ്‌നറായിരിക്കും പൃഥ്വിയെ നായകനാക്കി കോട്ടയം നസീർ ഒരുക്കുക.
എല്ലാ പ്രായക്കാരെയും രസിപ്പിക്കുന്ന ഏറെക്കാലമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു കോട്ടയം നസീർ. ‘കുട്ടിച്ചൻ’ എന്നൊരു ഷോർട്ട് ഫിലിമെടുക്കുകയും അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
എന്തായാലും കലാഭവൻ ഷാജോണിന് പിന്നാലെ കോട്ടയം നസീറിനുകൂടി ഡേറ്റ് നൽകിയതോടെ കോമഡി ട്രാക്കിലുള്ള സിനിമകൾ തുടർച്ചയായി ചെയ്യാനുള്ള തൻറെ തീരുമാനം വ്യക്തമാക്കുകകൂടിയാണ് പൃഥ്വിരാജ്.