സ്വർണ്ണ വില കുത്തനെ ഇടിയുന്നു: ഒറ്റയടിക്ക് കുറഞ്ഞത് 1240 രൂപ

45

കൊച്ചി: സ്വർണ്ണ വിലയിൽ അടുത്തിടെ വൻ വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. വൻ റെക്കോർഡിലേയ്ക്കും സ്വർണ്ണ വില എത്തിയിരുന്നു. ഇപ്പോൾ സ്വർണ്ണ വിലയിൽ കുറവാണ് രേഖപ്പെടുത്തുന്നത്. ഒരാഴ്ചയ്ക്കിടെ പവന് 1240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിൽക്കുന്നത്. പവന് 27880 രൂപയും ഗ്രാമിന് 3485 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസം നാലിന് 29120 രൂപയുടെ റെക്കോർഡ് നിരക്കാണ് സ്വർണ്ണത്തിന് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,497.41 ഡോളറാണ് ഇന്നത്തെ നിരക്ക്.

Advertisements
Advertisement