മോഹൻലാലിനെ പുകഴ്ത്തി സംവിധായകൻ ആഷിഖ് അബു, കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിച്ചെന്ന് ട്രേളി ആരാധകർ

42

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ പുകഴ്ത്തി സംവിധായകൻ ആഷിഖ് അബു. മോഹൻലാൽ ചെയ്തത് കൊണ്ട് മാത്രമാണ് പുലിമുരുകൻ എന്ന ചിത്രം അത്ര വിജയം കൈകൊണ്ടതെന്ന് ആഷിഖ് അബു മനോരമ ചാനലിലെ ഒരു പരിപാടിയിൽ വ്യക്തമാക്കി.

‘പുലിമുരുകൻ എന്ന് പറയുന്ന സിനിമ ലാലേട്ടൻ ചെയ്യുന്നത് കൊണ്ട് മാത്രമാണ് അത്ര വലിയൊരു ഹിറ്റ് ആവുന്നത് മറ്റേതൊരു ഏത് ആക്ടർക്കും അതുപോലെ ചെയ്താൽ അത്രയും വലിയൊരു കളക്ഷനിലോട്ട് ചിത്രം വരില്ല. അങ്ങനെ ലാലേട്ടനെ സ്‌ക്രീനിൽ കാണാൻ ഇഷ്ട്ടമുള്ള ഒരു ഭൂരിപക്ഷം ആൾക്കാർ ഇവിടെയുണ്ട്. അവർ അത് എൻജോയ് ചെയ്യുന്നുടെന്നാണ് അതിന്റെ അർഥം. ആഷിഖ് അബു പറഞ്ഞു.

Advertisements

ഏതായാലും സംവിധായകന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നിരവധി ട്രോളുകളാണ് ആഷിക് അബുവിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ പ്രസ്താവനയെ മോഹൻലാൽ എന്ന നടന്റെ വിജയമായി കണക്കാക്കിയാണ് ആഘോഷിക്കുന്നത്. ‘കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിച്ചു’ എന്ന തലക്കെട്ടോടെയാണ് ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

Advertisement