മെഗാസ്റ്റാർ മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ വേഷമവതരിപ്പിക്കുന്ന വണ്‍ ഒക്ടോബറില്‍ ചിത്രീകരണമാരംഭിക്കും. ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ബോബി സഞ്ജയ് ടീമാണ്. ബോബി - സഞ്ജയിയുടെ രചനയില്‍ ആദ്യമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
ഇപ്പോള്‍ എറണാകുളത്ത് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കില്‍ അഭിനയിച്ച് വരികയാണ് മമ്മൂട്ടി. ഓണത്തിന് ശേഷം ഷൈലോക്കിന്റെ ചിത്രീകരണം വീണ്ടും കോയമ്ബത്തൂരിലേക്ക് ഷിഫ്ട് ചെയ്യും. ഒക്ടോബര്‍ പത്ത് വരെയാണ് ഷൈലോക്കിന്റെ ചിത്രീകരണം ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ മൂന്നാം വാരമാണ് വണ്ണിന്റെ ചിത്രീകരണം തുടങ്ങുന്നത്. തിരുവനന്തപുരവും എറണാകുളവുമാണ് ലൊക്കേഷനുകള്‍. ഇച്ചായീസ് പ്രൊഡക്ഷന്‍സാണ് വണ്‍ നിര്‍മ്മിക്കുന്നത്.