ജീത്തു ജോസഫ് ചിത്രം തുടങ്ങുന്നു, ലാലേട്ടന്റെ നായികയായി തൃഷ

8

ദൃശ്യം എന്ന സർവ്വകാല ഹിറ്റിന് ശേഷം ജീത്തു ജോസഫും താരരാജാവ് മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ നായികയായി തൃഷ എത്തുമെന്ന് റിപ്പോർട്ടുകൾ. നവംബറിൽ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിലാണ് തൃഷ മോഹൻലാലിന്റെ നായികയായി എത്തുന്നത്. മോഹൻലാലും തൃഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാകും ഇത്.

96, പേട്ട എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗർജനൈയാണ് തൃഷയുടെതായി തീയേറ്ററുകളിലേക്കെത്താനിരിക്കുന്ന ചിത്രം. സതുരംഗ വേട്ടൈ 2, പരമപാദം വിളയാട്ടു എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് തൃഷ ഇപ്പോൾ.

Advertisements

സൂപ്പർ ഹിറ്റ് ചിത്രം ദൃശ്യത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം വലിയ ബഡ്ജിറ്റലാകും ഒരുക്കുക. ആശിർവാദ് ഫിലിംസ് തന്നെയായിരിക്കും ചിത്രം നിർമ്മിക്കുന്നത്. ബിഗ് ബ്രദർ, മരക്കാർ അറബിക്കടലിന്റെ സിംഹം ആണ് മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.

Advertisement