നോക്കിക്കോ ഞാൻ ലാലേട്ടന്റെ മകന്റെ നായികയായിരിക്കും: സുഹൃത്തുക്കളെ വെല്ലുവിളിച്ച കഥ പറഞ്ഞു പ്രമുഖ നടി

24

അതിഥി രവി മലയാള സിനിമയിലെ പുതു നായികമാരിൽ ഏറെ ശ്രദ്ധേയയ നടിയാണ്. ആംഗ്രി ബേബീസ് ഇൻ ലവ്’ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതം തുടങ്ങിയ അതിഥിയുടെ ആദ്യ ചുവട് പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു.

പരസ്യവും മോഡലിംഗുമൊക്കെയായി നടക്കുമ്‌ബോഴാണ് സിനിമയിലേക്ക് അതിഥിക്ക് വിളി വരുന്നത്. കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കുന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും താരം തുറന്നു പറയുന്നു. കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻറെ നായികയായി അതിഥി അഭിനയിച്ചിരുന്നു.

Advertisements

അതിഥി രവിയുടെ വാക്കുകൾ ഇങ്ങനെ

ചെറുപ്പത്തിൽ ശാലിനെയെപ്പോലെ ഒരു നടിയാകണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. മൂന്നാം ക്ലാസിൽ പഠിക്കുമ്‌ബോഴാണ് നിറം ഇറങ്ങിയത്. ചാക്കോച്ചനോടുള്ള ഇഷ്ടം മൂത്ത് ചാക്കോച്ചന്റെ പല സിനിമകളുടെയും ഒഡിഷന് പോയിരുന്നു. മിക്കതിലും അവസാനഘട്ടത്തിലാണ് പുറത്തായത്. അന്നൊക്കെ ഒത്തിരി വിഷമിച്ചു, പക്ഷെ തലരില്ലെന്ന വാശിയുണ്ടായിരുന്നു.

എൻറെ വിചാരം ഒരു സിനിമ കഴിയുമ്പോൾ തന്നെ അടുത്തത് കിട്ടുമെന്നായിരുന്നു. പക്ഷെ അലമാരയ്ക്ക് ശേഷം അഞ്ചു മാസം കഴിഞ്ഞാണ് ആദി എന്ന ചിത്രം ലഭിച്ചത്. പണ്ട് കോളേജിൽ പഠിക്കുമ്പോൾ ഞാൻ ഫ്രണ്ട്‌സിനോട് ചുമ്മാതെ തള്ളിയിട്ടുണ്ട്. നോക്കിക്കോ ഭാവിയിൽ ഞാൻ പ്രണവിന്റെ നായികയാകുമെന്ന്അന്ന് കളിയാക്കിയ പലരും ആദി കണ്ടു കഴിഞ്ഞു വിളിച്ചു. അന്നായിരിക്കും ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം.

കടപ്പാട് : വനിത

Advertisement