ലാൽ ഒരു ജീനിയസ്: മോഹൻലാലിന്റെ ഏറ്റവും വലിയ സ്വപ്‌നം വെളിപ്പെടുത്തി പ്രിയദർശൻ

29

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നാല് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ നിന്ന് ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്കും ചുവടുവെക്കാനൊരുങ്ങുകയാണ്. അദ്ദേഹം തന്നെ നായകനാകുന്ന ചിത്രത്തിന് ആശംസയറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.

മോഹൻലാൽ ഒരു ജീനിയസാണെന്നും ഒന്നും മുൻകൂട്ടി തീരുമാനിക്കുന്ന സ്വഭാവമില്ല എന്നും പ്രിയദർശൻ പറഞ്ഞു. കൈലാസത്തിൽ ആരുമറിയാതെ അലയണമെന്ന സ്വപ്നം അതിലൊന്നാണെന്നും അദ്ദേഹം പറയുന്നു.

Advertisements

മലയാള സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകനാകാൻ ലാലിന് കഴിയുമെന്നാണ് പ്രിയദർശന്റെ വിശ്വാസം. സിനിമയുടെ എല്ലാ വശങ്ങളെയും കുറിച്ച് കൃത്യമായ ധാരണയുള്ളയാൾ മോശം സംവിധായകനാവില്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

മരക്കാറിന്റെ ലൊക്കേഷനിൽ വച്ചാണ് മോഹൻലാൽ ബറോസിന്റെ കഥ പറഞ്ഞത്. കൂടെ ഉണ്ടവില്ലെ എന്ന് പ്രിയദര്ശനോട് ചോദിക്കുകയും ചെയ്തു. അപ്പോൾ ഈ സിനിമ മോഹൻലാലിന് ചെയ്യാൻ സാധിക്കും എന്നാണ് പ്രിയദർശൻ പറഞ്ഞത്.

Advertisement