ലോഹിതദാസിന്റെ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് നടി ഭാമ മലയാള സിനിമ ലോകത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് നിരവധി സിനിമകളിൽ താരം നായികയായി എത്തി. ഇപ്പോൾ സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം.
പ്രായം മുപ്പതിൽ എത്തിയെങ്കിലും സൗന്ദര്യത്തിൽ താരം ഇപ്പോഴും മുന്നിലാണ്. ഇപ്പോഴിതാ തന്റെ സൗന്ദര്യ രഹസ്യം എന്താണെന്ന് ആരാധകരോട് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാമ.
രണ്ട് വർഷം മുമ്പ് വരെ മാംസാഹാരം കഴിക്കാറില്ലായിരുന്നു. എന്നാൽ ഇപ്പോൾ മത്സ്യം കഴിക്കും. മധുരം വലിയ രീതിയിൽ ഉപയോഗിക്കാറില്ല. തൈരാണ് ബ്യൂട്ടി ഡയറ്റ്. എണ്ണ പലഹാരം വലിയ രീതിയിൽ കഴിക്കില്ല. രാവിലെയും രാത്രിയും സാലഡുകൾ കഴിക്കും. ഹെവി മേക്കപ്പിനോട് ഭ്രമമില്ല. ഫേഷ്യൽ പോലും ചെയ്യാറില്ല. ആകെ ചെയ്യുന്നത് ഓക്‌സിപീൽ മാത്രമാണ്.
സൺസ്‌ക്രീൻ, മോയിസ്ചറൈസിംഗ് ക്രീം, ലിപ് ബാം എന്നിവ മാത്രമാണ് പതിവായി ഉപയോഗിക്കുന്നത്. ഫംഗ്ഷനോ മറ്റോ പോകുമ്‌ബോൾ വസ്ത്രത്തിന് യോജിച്ച രീതിയിലുള്ള ലിപ്സ്റ്റിക് ഉപയോഗിക്കും. ഡെർമറ്റോളജിസ്റ്റ് നിർദേശിച്ച ഫേസ്വാഷ് ഉപയോഗിച്ചാണ് മുഖം കഴുകുന്നത്. പുറത്ത് പോയി ചർമം കരിവാളിച്ചാൽ തൈരും, കടലമാവും ചേർത്ത് മുഖത്ത് പുരട്ടും. രണ്ട് ദിവസം കൂടുമ്‌ബോൾ മുഖത്ത് വെളിച്ചെണ്ണ തേച്ച് പിടിപ്പിച്ച് ഫേസ്വാഷിട്ട് കഴുകും.” -ഭാമ പറഞ്ഞു.