തമിഴകത്തിന്റെ മക്കള്‍ ശെല്‍വം വിജയ് സേതുപതികഥാപാത്രം നല്ലതാണെങ്കില്‍ അത് നായകനാണോ വില്ലനാണോ എന്നൊന്നും നോക്കാത്തയാളാണ് . രജനികാന്തിന്റെ പേട്ടയില്‍ വില്ലന്‍ സ്വഭാവമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിച്ചതില്‍ ഏറെ വിമര്‍ശനം കേള്‍ക്കേണ്ടിയും വന്നു.
എന്നാല്‍ അതിലൊന്നും വിജയ് സേതുപതി കുലുങ്ങിയില്ല.ഇപ്പോഴിതാ ദളപതി വിജയ് യുടെ പുതിയ ചിത്രത്തില്‍ കൊടും വില്ലനായി എത്തുകയാണ് താരം.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിലാണ് വിജയ് സേതുപതി വില്ലനായി എത്തുന്നത്.ഇതിന്റെ ചിത്രീകരണം ചെന്നൈയില്‍ തുടങ്ങി.
അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ഉപ്പെണ്ണ എന്ന തെലുങ്ക് ചിത്രത്തിലും വിജയസേതുപതി വില്ലനായി അഭിനയിക്കുന്നുണ്ട്. നവാഗതനായ ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയുടെ അച്ഛന്റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുക. കൃതി ഷെട്ടിയാണ് നായിക. വിജയ് സേതുപതിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഉപ്പെണ്ണ.