സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ മുംബൈ ടീമിൽ

52

മുംബൈ: ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ മുംബൈ സീനിയർ ടീമിൽ. നാഗ്പൂരിൽ നടക്കുന്ന ബാപുന കപ്പിനുള്ള പതിനഞ്ചംഗ ടീമിലാണ് ഇടംകൈയൻ പേസറായ അർജുനെ ഉൾപ്പെടുത്തിയിക്കുന്നത്.

പത്തൊൻപതുകാരനായ അർജുൻ മുംബൈ ട്വൻറി20 ലീഗിൽ കളിച്ചിരുന്നു. ഇന്ത്യൻ ടീമിനായി നെറ്റ്സിൽ പന്തെറിഞ്ഞും അർജുൻ ശ്രദ്ധേയനായിരുന്നു. സെപ്റ്റംബർ അഞ്ചിനാണ് ടൂർണമെന്റ് തുടങ്ങുക. വിദർഭ ക്രിക്കറ്റ് അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്.

Advertisements

50 ഓവർ ഫോർമാറ്റിലാണ് ഇക്കുറി മത്സരങ്ങൾ നടക്കുക. സീനിയർ താരം സൂര്യകുമാർ യാദവാണ് നായകൻ. ആദിത്യ താരെ, സർഫ്രാസ് ഖാൻ തുടങ്ങിയവരും ടീമിലുണ്ട്.

Advertisement