100 കിലോമീറ്റർ വേഗത്തിലെത്താൻ 8.9 സെക്കന്റ് മാത്രം: ഇനി ജയസൂര്യ ഈ ആഡംബര കാറിന് ഉടമ

255

ലക്‌സസിന്റെ ആഡംബര കാര്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടന്‍ ജയസൂര്യ. ലക്‌സസിന്റെ ഹൈബ്രിഡ് സെഡാന്‍ ഇഎസ്300 എച്ചാണ് താരത്തിന്റെ വീട്ടിലെ പുതിയ അംഗം. 59.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ലക്‌സസ് നിരയില്‍ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഇഎസ്300എച്ച്‌. 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും ഇലക്‌ട്രിക് മോട്ടറും ഉപയോഗിക്കുന്ന കാറിന് 214.56 ബിഎച്ച്‌പി കരുത്തുണ്ട്. പരമാവധി 180 കിലോമീറ്റര്‍ വേഗമുള്ള കാറിന് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.9 സെക്കന്റുകള്‍ മാത്രം മതി.

Advertisements

വാഹനം സ്വീകരിക്കാന്‍ കൊച്ചിയിലെ ലക്‌സസ് ഷോറൂമിലെത്തിയ താരത്തെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ വച്ച്‌ തയാറാക്കിയ കാരിക്കേച്ചര്‍ പോസ്റ്റര്‍ നല്‍കിയാണ് ഷോറൂം ജീവനക്കാര്‍ സ്വീകരിച്ചത്.

Advertisement