അന്നു കണ്ടതിനേക്കാൾ ചെറുപ്പമാണ് അദ്ദേഹം ഇപ്പോൾ, താൻ ലാലേട്ടന്റെ കടുത്ത ആരാധകനാണെന്നും പ്രഭാസ്

12

മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലിന്റെ കടുത്ത ആരാധകനാണ് താൻ എന്ന് സൂപ്പർ താരം പ്രഭാസ്. വർഷങ്ങൾക്ക് മുൻപ് മോഹൻലാലിനെ നേരിൽ കണ്ടിട്ടുണ്ട്. അന്നു കണ്ടതിനേക്കാൾ ചെറുപ്പമായിട്ടാണ് അദ്ദേഹം ഇപ്പോൾ കാണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ സഹോ എന്ന ആക്ഷൻ സിനിമയുടെ മലയാളം ട്രെയിലർ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു പ്രഭാസ്. റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Advertisements

ശ്രദ്ധാകപൂറാണ് ചിത്രത്തിലെ നായിക. ജാക്കി ഷ്രോഫ്, നെൽ നിതിൻ മുകേഷ്, അരുൺ വിജയ്, മന്ദിര ബേദി തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുള്ളത്. മലയാളിതാരം ലാലും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെ മലയാളം ട്രയിലർ നരേഷനിൽ മോഹൻലാൽ ആണ് ശബ്ദം നൽകിയിരിക്കുന്നത്. തമിഴിൽ സ്റ്റൽമന്നൻ രജനികാന്തും കന്നഡയിൽ സുപ്പർസ്റ്റാർ പവൻ കല്ല്യാണും ആണ് ശബ്ദം നൽകിയത്

Advertisement