എക്കാലത്തെയും മലയാള സിനിമയിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് രതിനിർവ്വേദം. പത്മരാജന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത സിനിമയിൽ ജയഭാരതിയും കൃഷ്ണചന്ദ്രനുമാണ് തകർത്തഭിനയിക്കുന്നത്. പിന്നീട് ഗായകനും ഡബ്ബിംഗ് ആർട്ടിസ്ററുമായി പ്രശസ്തനായ കൃഷ്ണചന്ദ്രൻ തന്റെ ആദ്യചിത്രത്തിന്റെ ഷൂട്ടിംഗ ലൊക്കേഷനെക്കുറിച്ച് ഓർത്തെടുക്കുകയാണ്.
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ രതിനിർവ്വേദത്തിൽ ജയഭാരതിക്കൊപ്പനമുളള രംഗങ്ങൾ വിവരിച്ചത്. അപ്രതീക്ഷിതമായാണ് രതിനിർവ്വേദത്തിലെ നായകന്റെ വേഷം ലഭിക്കുന്നത്. പത്മരാജൻ സർ ആണ് എന്നെ സിനിമയിലേക്ക് നിർദ്ദേശിക്കുന്നത്. ഭരതൻ സാറിന് മറ്റൊരാളെയായിരുന്നു താത്പര്യം.
ഞങ്ങളിൽ ആര് വേണമെന്ന് തീരുമാനിക്കാൻ ഒടുവിൽ ഒഡിഷൻ വച്ചു. ഭാഗ്യം കൊണ്ട് തനിക്കാണ് നറുക്ക് വീണത. എടാ നിന്നെ തെരഞ്ഞെടുത്തത് ഗംഭീര അഭിനയം കൊണ്ടല്ല, മറ്റേ പയ്യൻ നിന്നേക്കാൾ മോശമായതുകൊണ്ടാണ് എന്നായിരുന്നു ഭരതേട്ടൻ പറഞ്ഞത്. കയാമറയ്ക്ക് മുന്നിൽ ആദ്യമായാണ് നിന്നതെങ്കിലും ഭയം തോന്നിയില്ല. ജയഭാരതിയുമായി അടുത്തിടപഴകി അഭിനയിക്കേണ്ട രംഗങ്ങളുണ്ടായിരുന്നു.
ഈ സീനുകൾ ഷൂട്ട് ചെയ്യുമ്‌ബോൾ മനസ്സിൽ ശരിക്കും പേടിയായിരുന്നു. ജയഭാരതി ചേച്ചിയെ കെട്ടിപ്പിടിക്കുന്ന ഒരു സീനുണ്ട്. ഔട്ട് ഡോർ ഷൂട്ടായിരുന്നു അത്. നാട്ടുകാർ മുഴുവൻ നോക്കി നിൽക്കെ ഇത്രയും വലിയ നടിയെ ഞാൻ എങ്ങനെ കെട്ടിപ്പിടിക്കും. അവർക്ക് എന്തുതോന്നും എന്ന ചിന്തകളായിരുന്നു മനസ്സിൽ. എന്നാൽ ഭരതേട്ടൻ എന്നെ കളിയാക്കി കളിയാക്കി എന്നിലെ ചമ്മലും പേടിയും മാറ്റിയെടുത്തു. ഭരതേട്ടനും പത്മരാജനും നൽകിയ ധൈര്യത്തിലാണ് താൻ ആ രംഗങ്ങൾ അഭിനയിച്ചതെന്നും കൃഷ്ണചന്ദ്രൻ.
നടി വനിതയാണ് കൃഷ്ണചന്ദ്രന്റെ ഭാര്യ.