ഉർവശിയുടെ മകൻ കരയുമ്പോൾ ഞാൻ കുഞ്ഞാറ്റയെ അങ്ങോട്ടേക്ക് പറഞ്ഞുവിടും: തുറന്നു പറഞ്ഞ് മനോജ് കെ ജയൻ

8587

സ്വഭാവ നടനായും വില്ലനായും നായകനായും ഒക്കെ മലയാള സിനിമയിൽ മികച്ച വേഷങ്ങൾ ചെയ്ത നടനാണ് മനോജ് കെ ജയൻ. ഇപ്പോഴിതാ സിനിമ നടനെന്നതിലുപരി നല്ലൊരു ഫാമിലി മാനായും മക്കൾക്ക് നല്ലൊരു അച്ഛനായും മനോജ് കെ ജയനെന്ന താരം പ്രേക്ഷകർക്കുള്ളിൽ തന്റെ ഇമേജിന്റെ തിളക്കം വർദ്ധിപ്പിക്കുകയാണ്.

ആശ എന്ന തന്റെ ഭാര്യ തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയെന്ന് തുറന്നു പറയുകയാണ് മനോജ് കെ ജയൻ.

Advertisements

ഭാര്യ ആശയെക്കുറിച്ച് മനോജ് കെ ജയൻ പറയുന്നത് ഇങ്ങനെ

കുടുംബ ജീവിതം എങ്ങനെയാകണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മൾ എങ്ങനെ ജീവിക്കണം. ഭാര്യ എന്താകണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം, എന്നൊക്കെ ആശയാണ് എന്നെ മനസ്സിലാക്കി തന്നത്.

എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു’. മനോജ് കെ ജയൻ പറയുന്നു. എല്ലാത്തരം റോളുകളും അഭിനയിക്കാൻ കഴിയുന്ന നടനാണ് മനോജ് കെ ജയനെന്ന് പലരും പറയാറുണ്ട്. പക്ഷെ എനിക്ക് അദ്ദേഹം ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല അച്ഛനാണ്. നല്ല ഭർത്താവാണ്, ഏറ്റവും നല്ല മകനാണ്.

അദ്ദേഹത്തിന്റെ അച്ഛൻ ഞങ്ങളുടെ കൂടെയാണ്. അച്ഛനെ അത്രയും നന്നായി നോക്കുന്ന ഒരു മകനെ ഞാൻ എല്ലാ ദിവസവും കണ്മുന്നിൽ കാണുകയാണ്. മനോജ് കെ ജയനെക്കുറിച്ച് ഭാര്യ ആശയും വ്യക്തമാക്കുന്നു.
ഉർവശിയുടെ മകൻ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണണമെന്ന് പറഞ്ഞു കരയുമ്പോൾ ഞാൻ അവളോട് പറയാറുണ്ട് നീ പോയി കണ്ടിട്ട് വാ എന്ന്.

എന്നിട്ട് ഞാൻ വണ്ടി കയറ്റി വിടുകയും ചെയ്യും. ഞങ്ങൾക്കിടയിൽ ശത്രുത മനോഭാവം ഒന്നുമില്ല. എന്നോട് ആർക്കെങ്കിലും ശത്രുതയുണ്ടെങ്കിൽ ഞാനത് ശ്രദ്ധിക്കാറുമില്ല. എല്ലാവരോടും സ്‌നേഹം മാത്രമേയുള്ളൂ. മാതൃഭൂമിയുടെ ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിൽ മനോജ് കെ ജയൻ വ്യകതമാക്കുന്നു .

Advertisement