ഉത്തരേന്ത്യയിലെ പ്രളയത്തിൽ കുടുങ്ങിയ മഞ്ജു വാര്യരെ രക്ഷപ്പെടുത്താൻ ദിലീപ് തന്നെ വിളിച്ചു: ഹൈബി ഈഡൻ എംപി

27

കന്നത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന ഉത്തരേന്ത്യയിലെ പ്രളയത്തിൽ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ഞ്ജു വാര്യരും സംഘവും കുടുങ്ങിയിരിക്കുകയാണ് . സനിൽ കുമാർ ശശിധരന്റെ സിനിമയുടെ ഷൂട്ടിങ്ങിനായാണ് മഞ്ജു വാര്യർ ഹിമാചലിലെ ഛത്രുവിൽ എത്തിയത്.

Advertisements

ശക്തമായ പ്രളയക്കെടുതിൽ 200 അംഗ വിനോദ സഞ്ചാരികൾ ഉൾപ്പെടെ കുടുങ്ങി കിടക്കുകയാണന്ന് സഹോദരൻ മധുവാര്യരെ സാറ്റലയിറ്റ് ഫോണിലൂടെ വിവരം അറിയിക്കുകയായിരുന്നു. സഹായം അഭ്യർത്ഥിച്ചാണ് ഫോൺ വിളിച്ചത് സംഘാങ്ങൾക്ക് രണ്ട് ദിവസത്തേക്ക് ആവശ്യമായ ഭക്ഷണ മാത്രമേ കൈവശമുള്ളത്.മൂന്നാഴ്ചയായി മഞ്ജുവും സംഘവും എവിടെ എത്തിയിട്ട്.

ചുറ്റും വെള്ളത്തിൽ മുങ്ങിയതോടെയാണ് സിനിമ സംഘം അവിടെ കുടുങ്ങിയത്. ഇവർക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും എത്തിച്ചു നൽകി എന്നാണ് ഹിമാചൽ സർക്കാർ അറിയിച്ചിരിക്കുന്നത്. എന്നാൽ, മഞ്ജുവും സംഘത്തിനേയും രക്ഷിക്കാൻ ആവശ്യമായ നടപടികൾ നടത്തണം എന്നുള്ള ആവശ്യമായി നടനും മഞ്ജു വാര്യരുടെ മുൻ ഭർത്താവുമായി ദിലീപ് തന്നെ വിളിച്ചു എന്നാണ് എറണാകുളം എം പിയായ ഹൈബി ഈഡൻ തന്റെ ഫേസബുക്ക് പോസ്റ്റിൽ കുറിച്ചു.

ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വായിക്കാം:

മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തിൽ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരൻ മധു വാര്യരുമായി സാറ്റലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്.

രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്. നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലിൽ നിന്നുള്ള എംപി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാർത്ഥിക്കാം.

Advertisement