കാർ ചേസ് ചെയ്ത് നടു റോഡിൽ തടഞ്ഞു നിർത്തി ഫോട്ടോ എടുത്തു ആരാധകർ; ഇനിയും ഇങ്ങനെ ചെയ്യരുത് എന്നു ലാലേട്ടന്റെ ഉപദേശം

47

മലയാള സിനിമയിലെ താരങ്ങളിൽ ആരാധർക്കൊപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന താരം ആരെന്ന ചോദ്യത്തിന് മലയാളി സിനിമാ പ്രേക്ഷകർക്ക് മോഹൻലാൽ എന്ന ഒരുത്തരമേ ഉണ്ടാകു. കാരണം മണിക്കൂറുകൾ ആണ് അവരോടൊപ്പം ഫോട്ടോ എടുക്കാനും അവരോട് സംസാരിക്കാനും മോഹൻലാൽ എന്ന സൂപ്പർ താരം തയ്യാറാവുന്നത്.

ആരാധകർ തനിക്ക് അനുജന്മാരെ പോലെ ആണെന്ന് പലപ്പോഴായി തുറന്നു പറഞ്ഞിട്ടുള്ള മോഹൻലാൽ അവർക്കു വേണ്ടി എപ്പോഴും നിലകൊണ്ടിട്ടുണ്ട്. എന്നാൽ ആരാധന അതിരു വിടരുത് എന്നും അപകടം വിളിച്ചു വരുത്തരുത് എന്നും അദ്ദേഹം പലവട്ടം അവരെ ഉപദേശിച്ചിട്ടും ഉണ്ട്.

Advertisements

അദ്ദേഹം അവർക്ക് നൽകുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്ന ഒരു സംഭവം ഇന്നലെ നടക്കുകയും അതിനെ തുടർന്ന് അദ്ദേഹം അവരെ വീണ്ടും ഉപദേശിക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

കഴിഞ്ഞ ദിവസം തിരുവല്ലയിൽ ഒരു പ്രോഗ്രാം കഴിഞ്ഞു മോഹൻലാൽ മടങ്ങുന്ന വേളയിൽ കുറച്ചു ആരാധകർ ബൈക്കിൽ അദ്ദേഹത്തിന്റെ കാറിനെ ചേസ് ചെയ്ത് വരികയുണ്ടായി. അവർക്ക് അപകടം സംഭവിക്കാതിരിക്കാൻ കാർ നിർത്തി പുറത്തു വന്ന മോഹൻലാലിനോട് ഫോട്ടോ എടുക്കാൻ ആണ് തങ്ങൾ വന്നത് എന്നു അവർ അറിയിക്കുകയും മോഹൻലാൽ അവർക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.

അപ്പോഴേക്കും റോഡ് ബ്ലോക്ക് ആവുകയും അവിടെ പോലീസ് എത്തിച്ചേരുകയും ചെയ്തു. ഇനി തന്റെ കാർ ചേസ് ചെയ്യരുത് എന്നു കർക്കശമായ ഭാഷയിൽ ആരാധകരോട് പറഞ്ഞിട്ടാണ് മോഹൻലാൽ പോയത്.

അങ്ങനെ ചേസ് ചെയ്യുന്നത് വലിയ അപകടങ്ങൾ ഉണ്ടാക്കും എന്നു ഒരുപാട് തവണ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ ആരാധകരോട് പറഞ്ഞിട്ടുണ്ട് എങ്കിലും പലരും അതിന്റെ അപകടം മനസ്സിലാക്കാതെ ആണ് അതിനു തുനിയുന്നത്. നേരത്തെ ദളപതി വിജയിയും ഇത് പോലെ തന്നെ ചേസ് ചെയ്ത ആരാധകരം ഉപദേശിച്ചിരുന്നു.

Advertisement