മോഹൻലാൽ യൂണിവേഴ്സൽ ആക്ടറാണ്, അദ്ദേഹത്തെ വെച്ച് ഒരു സിനിമാ സംവിധാനം ചെയ്യുന്നു: സമുദ്രക്കനി

53

മലയാളികൾക്കേവർക്കും സുപരിചിതനാണ് തമിഴ് നടൻ സമുദ്രക്കനി. മലയാള ത്തിൽ നല്ല ചിത്രങ്ങളിൽ സമുദ്രക്കനി മികച്ച വേഷങ്ങൾ ചെയിതിട്ടുമുണ്ട്. താരരാജാവ് മോഹൻലാലിനൊപ്പം ശിക്കാറിവും ഒപ്പത്തിലും തകർപ്പൻ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ടായിരുന്നു.

Advertisements

ഇപ്പോഴിതാ തന്റെ ഒരു ആഗ്രഹത്തെ കുറിച്ച് തുറന്നുപറഞ്ഞി പറയുകയാണ് അദ്ദേഹം. തെന്നിന്ത്യൻ സിനിമയിലെ മികച്ച സ്വഭാവ നടന്മാരിൽ ഒരാളാണ് സമുദ്രക്കനി. അഭിനയത്തിനൊപ്പം തന്നെ നാടോടികൾ, അപ്പ, നിമിർന്തു നിൽ തുടങ്ങിയ പ്രമുഖ ചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ് അദ്ദേഹം.

ഇപ്പോഴിതാ സമുദ്രക്കനിയുടെ ഒരു പ്രഖ്യാപനമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഒരു അഭിമുഖത്തിൽ തനിക്ക് മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.

മോഹൻലാൽ സാറിനായി കുറച്ച് സബ്ജക്ടുകൾ എന്റെ മനസ്സിലുണ്ട്. താമസിക്കാതെ തന്നെ ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനമാകുമെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹം ഒരു യൂണിവേഴ്സൽ ആക്ടറാണ്. അതു കൊണ്ട് തന്നെ മലയാളത്തിലോ തമിഴിലോ ഏത് ഭാഷയിലും ചിത്രമെടുക്കാൻ കഴിയും.

മുമ്പ് ശിക്കാർ, ഒപ്പം എന്നീ ചിത്രങ്ങളിൽ മോഹൻലാലും സമുദ്രക്കനിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. സൂര്യയും മോഹൻലാലുമൊന്നിക്കുന്ന കെവി ആനന്ദ് ചിത്രം കാപ്പാനിലും സമുദ്രക്കനിയുണ്ട്.

Advertisement