സാഹോയിക്ക് പ്രഭാസ് വാങ്ങിയത് കൂറ്റൻ പ്രതിഫലം

46

ബാഹുബലിയെന്ന ബ്രഹ്മാണ്ഡചിത്രത്തിനു ശേഷം പ്രഭാസ് നായകനാകുന്ന സാഹോ തീയേറ്ററുകളിൽ എത്തുകയാണ്. ഇതിനിടയിൽ സാഹോയ്ക്കായി താരം 100 കോടി പ്രതിഫലം വാങ്ങിയതായാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്.

എന്നാൽ, അതുവെറും പ്രചാരണം മാത്രമാണെന്ന് പ്രഭാസ് പറയുന്നു. സാഹോ ഒരുങ്ങുന്നത് 250 കോടി ബഡ്ജറ്റിലാണ്. അതിനാൽ തന്റെ പതിവ് പ്രതിഫലത്തുക ഈടാക്കാൻ കഴിഞ്ഞില്ലെന്നും പ്രതിഫലത്തുക 20 ശതമാനം വെട്ടിക്കുറച്ചാണ് അഭിനയിച്ചതെന്നും പ്രഭാസ് പറയുന്നു.

Advertisements

റൺ രാജ റൺ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്ത് ആണ് സംവിധാനം. യുവി ക്രിയേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ ഹോളിവുഡ് ആക്ഷൻ കോ ഓർഡിനേറ്റർ കെന്നി ബേറ്റ്സാണ് ആക്ഷൻ കൊറിയോഗ്രാഫർ.

ബാഹുബലിയുടെ ആർട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകൻ. ചിത്രം ആഗസ്റ്റ് 30ന് തീയേറ്ററുകളിലേക്കെത്തും.

Advertisement