മലയാളത്തിന്റെ ലേഡി സൂപ്പർതാരം മഞ്ജു വാര്യർ സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായിക. കയറ്റം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹിമാലയത്തിൽ പുരോഗമിക്കുകയാണ്.
Advertisements
ജോജു ജോർജ്ജും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തിയ ചോലയ്ക്ക് ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം. സനൽ കുമാർ ശശിധരൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.
സനൽ കുമാർ ശശിധരന്റേ തന്നെ ‘എസ് ദുർഗ’ എന്ന ചിത്രത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തിൽ വേഷമിടുന്നു.
അരുണാ മാത്യു, ഷാജി മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ മാസം അവസാനത്തോടെ ചിത്രിന്റെ ഷൂട്ടിംഗ് പൂർത്തിയാകും.
Advertisement