വിശാലുമായി പിരഞ്ഞതിന്റെ നിരാശ: താൻ വിവാഹിതയാകില്ലെന്നും വിവാഹത്തോട് എതിരാണെന്നും വരലക്ഷ്മി

20

ഏത് വേദിയിലും മടി കൂടാതെ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന ബോൾഡ് ആയ നടിയാണ് വരലക്ഷ്മി ശരത്കുമാർ. അത്തരത്തിൽ ഒരു തുറന്നുപറച്ചിലാണ് ഇപ്പോൾ ചർച്ചയാവുന്നത്. താൻ വിവാഹത്തിൽ വിശ്വസിക്കുന്നില്ലെന്നും വിവാഹിതയാകില്ലെന്നുമാണ് താരം പുതിയ ചിത്രമായ കന്നിരാശിയുടെ പ്രസ് മീറ്റിനിടെ വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisements

കന്നിരാശി എന്ന ചിത്രം പ്രണയ വിവാഹത്തിന് പ്രധാന്യം കൊടുക്കുന്നതാണ്. സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ തനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ലെന്നും ഉടൻ ചിത്രം ചെയ്യാൻ സമ്മതിക്കുകയായിരുന്നുവെന്നും വരലക്ഷ്മി പറയുന്നു.

എന്നാൽ റിയൽ ലൈഫിൽ താൻ വിവാഹത്തോട് എതിരാണ്, വിവാഹിതയാകില്ലെന്നും പറഞ്ഞു. വർഷങ്ങളായി വരലക്ഷ്മിയും നടൻ വിശാലും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു.

എന്നും കോളിവുഡ് ഗോസിപ്പുകളിലെ താരങ്ങളായിരുന്നു വിശാലും വരലക്ഷ്മിയും. ഇരുവരും തമ്മിലുള്ള പ്രണയവും അപ്രതീക്ഷിതമായ വേർപിരിയലും വിശാലിന്റെ വിവാഹവുമെല്ലാം വലിയ വാർത്തയായിരുന്നു. വിശാലുമായി പിരഞ്ഞതിന്റെ നിരാശയിലാണ് വിവാഹികയാകില്ലെന്ന തീരുമാനം നടി എടുത്തത് എന്നാണ് ആരാധകരുടെ പക്ഷം.

Advertisement