തുടർച്ചയായി വമ്പൻ പരാജയമായി മൂന്നു ചിത്രങ്ങൾ: ആരാധകരെ ഞെട്ടിച്ച് പുതിയൊരു തീരുമാനത്തിൽ നയൻതാര

48

മലയാളിയായ തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര പുതിയൊരു തീരുമാനമെടുത്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. തുടർച്ചയായി തന്റെ മൂന്നു ചിത്രങ്ങൾ വമ്പൻ പരാജയമായി മാറിയതോടെ പ്രതിഫലത്തുക കുറയ്ക്കാൻ നടി തീരുമാനിച്ചെന്നാണ് ഒരു തമിഴ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Advertisements

മൂന്നു ചിത്രങ്ങൾ വിജയമാവാതെ പോയതോടെയാണത്രേ നയൻസ് അങ്ങനെയൊരു തീരുമാനമെടുത്തത്. അജിത്തായിരുന്നു വിശ്വാസത്തിലെ നായകൻ. രണ്ട് ചിത്രങ്ങൾ നയൻതാര പ്രധാന റോളിലും മി. ലോക്കലിൽ ശിവകാർത്തികേയന്റെ നായികയായുമാണ് താരം എത്തിയത്.

ഈ വർഷം ആദ്യം ഇറങ്ങിയ ചിത്രം വിശ്വാസം സൂപ്പർ ഹിറ്റായിരുന്നെങ്കിലും തുടർന്നുവന്ന ഐര, മി. ലോക്കൽ, കൊലൈയുതിർക്കാലം എന്നിവ പരാജയപ്പെട്ടിരുന്നു. നിലവിൽ ആറു കോടി രൂപാ വരെയാണ് നടി പ്രതിഫലമായി വാങ്ങുന്നത്. മികച്ച കഥയും തിരക്കഥയുമുണ്ടെങ്കിൽ താൻ പ്രതിഫല കാര്യത്തിൽ ഒട്ടും കടുംപിടിത്തം നടത്തില്ലെന്ന് താരം അറിയിച്ചതായും വാർത്തയിൽ പറയുന്നു.

ചിരഞ്ജീവി നായകനാകുന്ന സേ റാ നരസിംഹ റെഡ്ഡിയിൽ അഭിനയിക്കുന്നതിനായാണ് നയൻതാര ആറു കോടി രൂപ പ്രതിഫലമായി വാങ്ങിയത്. ഒരു ദക്ഷിണേന്ത്യൻ നായികയ്ക്ക് ലഭിക്കുന്ന ഉയർന്ന പ്രതിഫലമാണിത്. നിവിൻ പോളിയുടെ നായികയായി ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന ലവ് ആക്ഷൻ ഡ്രാമയാണ് നയൻസിന്റേതായി ഉടൻ റിലീസാകുന്ന ചിത്രം.

Advertisement