ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ അന്തരിച്ചു: സങ്കട വാർത്ത

26

സിനിമാ പിന്നണി ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ (44) അന്തരിച്ചു. അർബുദരോഗ ബാധയെത്തുടർന്ന് ദീർഘ കാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയിൽ നടക്കും.

മഹാരാജാസ് കോളേജിൽ സഹപാഠിയായിരുന്നു ശ്രീലതയെ 1998 ജനുവരി 23നാണ് ബിജു നാരായണൻ വിവാഹം ചെയ്തത്. സിദ്ധാർഥ് നാരായണൻ, സൂര്യനാരായണൻ എന്നിവർ മക്കളാണ്.

Advertisements

വെങ്കലം സിനിമയിലെ പത്തുവെളുപ്പിന് എന്ന ഗാനവുമായാണ് ബിജു നാരായണൻ സിനിമാ വേദിയിൽ എത്തിയത്. അതിന് ശേഷം ഒട്ടനേകം ഗാനങ്ങളുമായി മലയാളത്തിന്റെ പ്രിയ ഗായകനായി മാറുകയായിരുന്നു ബിജു നാരായണൻ.

സിനിമാ പിന്നണി ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ (44) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയിൽ നടക്കും. ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.
എറണാകുളം ചേരാനല്ലൂർ സ്വദേശിയാണ് ശ്രീലത. 1998 ജനുവരി 23-നാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. സിദ്ധാർഥ് നാരായണനും സൂര്യനാരായണനുമാണ് മക്കൾ.

Advertisement